കോട്ടയം: അവര്‍ എന്തിനാണ് മക്കളെയും കൂട്ടി ഇത് ചെയ്തത്? കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മക്കളുമായി അമ്മ റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കുകയായിരുന്നു. അമ്മയെയും അനുജത്തിമാരെയും നഷ്ടമായതിന്റെ ദുഖത്തില്‍ അലമുറയിട്ട് കരയുന്ന മൂത്ത സഹോദരന്‍. ആ അമ്മയും രണ്ട് പെണ്‍കുട്ടികളും നൊമ്പരമായി മാറുകയാണ്. കോട്ടയം തെള്ളകം പാറോലിക്കല്‍ വടകര ഷൈനി കുര്യന്‍ (42), മക്കളായ ഇവാന (10), അലീന (11) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 5.20 ന് ഇവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രെയിന്‍ പല തവണ ഹോണ്‍ മുഴക്കിയിട്ടും മാറാതെ ട്രാക്കില്‍ തന്നെ മക്കളെയും കെട്ടിപുണര്‍ന്ന് നില്‍ക്കുകയായിരുന്നു അമ്മ. നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിന്‍ ഇടിച്ച് അവര്‍ തെറിച്ചു പോയി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്‍ പലയിടത്തു നിന്നുമാണ് പോലീസുകാര്‍ എടുത്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍ വിദേശത്താണ്.

എല്ലാ ദിവസവും പതിവു പോലെ മക്കളെയുമായി പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. വരാന്‍ താമസിച്ചതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. പിന്നീടാണ് അവര്‍ ട്രെയിന്‍ തട്ടി മരിച്ചതായി അറിയുന്നതെന്ന് ഷൈനിയുടെ പിതാവ് പറഞ്ഞു. കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതിരുന്ന കുടുംബം ഭര്‍ത്താവുമായി പിണങ്ങി കോട്ടയം തെള്ളകത്തിന് സമീപം സ്വന്തം വീട്ടിലായിരുന്നു ഷൈനി രണ്ട് മക്കളുമായി താമസിച്ചിരുന്നത്.

എല്ലാവര്‍ക്കും നല്ലത് മാത്രമെ ഷൈനിയെയും മക്കളെയും പറ്റിപറയാനുള്ളു. ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.

സ്‌കൂളിലും പള്ളിയിലുമെല്ലാം മിടുക്കരായിരുന്ന രണ്ട് ഓമന മുഖമുള്ള ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. എല്ലാ ദിവസവും പുലര്‍ച്ചെ വീടിനടുത്തുള്ള ചെറുപുഷ്പം ആശ്രമത്തില്‍ കുര്‍ബാനയ്ക്കായി മൂവരും പോകുമായിരുന്നു. അമ്മയുടെ രണ്ട് കൈകളിലും പിടിച്ചാണ് കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും. സ്നേഹത്തോടെ അവര്‍ അമ്മയുമൊത്ത് വരുന്നത് ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

ബി. എസ്. സി. നേഴ്സിങ് പൂര്‍ത്തിയാക്കിയിരുന്ന ഷൈനി വിദേശത്തേയ്ക്ക് പോകാനുള്ള പഠനത്തിലായിരുന്നു. അതിനിടയില്‍ ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങള്‍ കടുത്ത മാനസിക വിഷമത്തിലാക്കി. നാട്ടിലെങ്ങും ഒരു ജോലി ്രശമിച്ചിട്ടും കിട്ടാതെയായതോടെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. രണ്ട് പെണ്‍മക്കള്‍ കോട്ടയം ഹോളിമാഗി ഇംഗ്ളീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചിരുന്നത്. പഠനത്തിലും പള്ളി വക പരിപാടികളിലുമെല്ലാം സജീവമായിരുന്നു കുട്ടികള്‍. ഏറ്റുമാനൂര്‍ പോലീസാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്്.