- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ; രാജ്യത്തിന് 25 ശതമാനം നികുതി കൂട്ടിയും ഡിപ്ലോമാറ്റിക് വിസ വരെ നിര്‍ത്തിയും തിരിച്ചടിച്ച് ട്രംപ്: ട്രംപിന്റെ നാട് കടത്തല്‍ ചൂട് പിടിക്കുന്നു
അനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ ഏതുവിധേനയും ഒഴിപ്പിക്കുമെന്ന കടുത്ത നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയിറ്റക്കാരെ കയറ്റി അയക്കുകയാണ് ട്രംപ് ചെയ്യുന്നത്. എന്നാല്‍ മറ്റുരാജ്യങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ട്രംപിന്റെ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്കും കാരണമാകുന്നു. എന്നാല്‍, ഈ എതിര്‍പ്പുകളെ നികുതി കൂട്ടുമെന്ന ഭീഷണി ഉയര്‍ത്തി ഇല്ലാതാക്കുകയാണ് ട്രംപ് ചെയ്യുന്നത്. കൊളംബിയ എന്ന ലാറ്റിന്‍അമേരിക്കന്‍ രാജ്യവും ട്രംപിന്റെ നയത്തില്‍ നട്ടംതിരികുയയാണ്.
സോഷ്യലിസ്റ്റായ പ്രസിഡന്റായ ഗുസ്താവോ പെട്രോ ഭരിക്കുന്ന കൊളംബിയയോട് ട്രംപിന് അശ്ശേഷം താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ അനധികൃത കൊളംബിയന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ചു തുടങ്ങിയിരുന്നു. രണ്ട് അമേരിക്കന്‍ സൈനിക വിമാനങ്ങളിലായാണ് കൊളംബിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചത്. എന്നാല്‍ ഈ വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചില്ല. ഇതോടെ വിമാനങ്ങള്‍ക്ക് തിരികേ അമേരിക്കയിലേക്ക് മടങ്ങേണ്ടി വന്നു.
ഈ സംഭവത്തോടെ ട്രംപ് ആകെ രോഷാകുലനാണ്. ഇതോടെ അമേരിക്കയില്‍ വില്‍ക്കുന്ന കൊളംബിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുകയാണ് ട്രംപ് ചെയ്തത്. കൂടാതെ കൊളിംബിയന്‍ അധികൃതര്‍ക്ക് നല്‍കുന്ന ഡിപ്ലോമാറ്റിക് വിസ നിര്‍ത്തലാകക്കുകയും ചെയ്തു. സോഷ്യല്‍ ട്രൂത്ത് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ ട്രംപ് ഇക്കാര്യം വ്യക്തമാക്കി. ഇതോട കൊളംബിയ സാമ്പത്തികമായി പ്രതിസന്ധിയിലാകുന്ന അ്‌വസ്ഥയുമായി. എന്നാല്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുടിയേറ്റക്കാരെ തിരികെ എത്തിക്കാന്‍ തന്റെ സ്വകാര്യ വിമാനം വിട്ടുനല്‍കാമെന്നാണ് മറുപടി നല്‍കിയത്. മനുഷ്യത്വത്തിന് വില നല്‍കി മാന്യമായി അവരെ തിരിച്ചയക്കണം എന്നാണ് പെട്രോ ആവശ്യപ്പെട്ടത്.
ട്രംപിന്റെ തീരുമാനത്തില്‍ വിവാദം ചൂടിപിടിക്കുകയാണ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ അതത് രാജ്യങ്ങള്‍ സ്വീകരിക്കണം എന്നു തന്നെയാണ് ട്രംപിന്റെ നിലപാട്. ഇക്കാര്യം കൊളംബിയക്ക് എതിരായ നടപടിയിലൂടെ ഒരിക്കല്‍ കൂടി ട്രംപ് വ്യക്തമാക്കുകയും ചെയ്യുന്നു. അതേസമയം ട്രംപിന്റെ നാടുകടത്തല്‍ നടപടിയില്‍ പല രാജ്യങ്ങളും അമര്‍ഷത്തിലാണ്.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 88 ഓളം കുടിയേറ്റക്കാര്‍ കൈവിലങ്ങുമായി വിമാനത്തില്‍ എത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധം ബ്രസീല്‍ ഗവണ്‍മെന്റ് രേഖപ്പെടുത്തി. കുടിയേറ്റക്കാരെ കയറ്റി അയച്ച വിമാനത്തില്‍ വെള്ളമോ,എസിയോ ഉണ്ടായിരുന്നില്ല, കൂടാതെ കൈവിലങ്ങ് വയ്ക്കുകയും ചെയ്തിരുന്നു, യുഎസിന്റെ ഈ നടപടിയില്‍ ബ്രസീല്‍ ഗവണ്‍മെന്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുടിയേറ്റക്കാരോട് കാണിച്ച പെരുമാറ്റം മനുഷ്യാവകാശങ്ങളോടുള്ള നഗ്‌നമായ അവഗണനയാണെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ അജണ്ടയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ബ്രസീലിനോട് മോശമായ പെരുമാറ്റം നടത്തിയത്. ഗ്വാട്ടിമാല, ബ്രസീല്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി നിരവധി വിമാനങ്ങളാണ് യുഎസില്‍ നിന്നും പറന്നുയരുന്നത്. യാത്രക്കാരോടുള്ള തരംതാഴ്ന്ന പെരുമാറ്റത്തെക്കുറിച്ച് യുഎസ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു.
ഏഴ് മാസത്തോളം അദ്ദേഹം അമേരിക്കയില്‍ തടങ്കലില്‍ ആയിരുന്ന 31 കാരനായ എഡ്ഗര്‍ ഡ സില്‍വ മൗറയും വിമാനത്തിലുണ്ടായിരുന്നു. ''വിമാനത്തില്‍, അവര്‍ ഞങ്ങള്‍ക്ക് വെള്ളം നല്‍കിയില്ല, ഞങ്ങളെ കൈയും കാലും കെട്ടിയിരിക്കുകയായിരുന്നു, അവര്‍ ഞങ്ങളെ ബാത്ത്‌റൂമിലേക്ക് പോകാന്‍ പോലും അനുവദിച്ചില്ല'', എന്ന് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ട്രംപ് അധികാരമേറ്റയുടന്‍ പുറപ്പെടുവിച്ച ഏതെങ്കിലും ഇമിഗ്രേഷന്‍ ഓര്‍ഡറുകളുമായി നാടുകടത്തല്‍ വിമാനത്തിന് നേരിട്ട് ബന്ധമില്ലെന്നും പകരം 2017ലെ ഉഭയകക്ഷി കരാറില്‍ നിന്ന് ഉടലെടുത്തതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിതച്ചതായി
എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റയുടന്‍ അമേരിക്കയുടെ നയങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. മെക്സിക്കോ, കൊളംബിയ, വെനസ്വേല, എല്‍ സാല്‍വഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ ഉത്തരവ് ക്രിമിനല്‍ സംഘടനകളെ ആക്രമിക്കുന്നതിനോ അവരുടെ അംഗങ്ങളെ യുഎസില്‍ നിന്ന് ബലമായി നീക്കം ചെയ്യുന്നതിനോ ട്രംപിന്റെ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കും. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്കെതിരെ ട്രംപിന് മെക്സിക്കോയില്‍ വ്യോമാക്രമണം നടത്താന്‍ കഴിയുമെന്ന് സുരക്ഷാ വിദഗ്ധനായ പ്രൊഫസര്‍ ആന്റണി ഗ്ലീസ് വ്യക്തമാക്കിയിരുന്നു.