പി ശശിക്ക് എതിരെ പരിശോധനയില്ല; പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടി പരിശോധനയില്ല; അന്‍വര്‍ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല; അഴിമതി കൈകാര്യം ചെയ്യാന്‍ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് വേണ്ടെന്നും എം വി ഗോവിന്ദന്‍
തൃശൂര്‍ പൂരം: ബിജെപിയുമായി ധാരണ കള്ളക്കഥ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരിശോധന ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി വി അന്‍വറിന്റെ പരാതിയില്‍ നിലവില്‍ പാര്‍ട്ടി പരിശോധനയില്ല. റിപ്പോര്‍ട്ടിന് ശേഷം പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. അന്‍വറിന്റെ ആരോപണം കരുവാക്കി സിപിഎമ്മിനെ തകര്‍ക്കാന്‍ പ്രതിപക്ഷ ശ്രമമെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ പി ശശിയെ കുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി കൈകാര്യം ചെയ്യാന്‍ കെ ടി ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് വേണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു,. പി വി അന്‍വര്‍ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തൃശൂര്‍ പൂരം വിവാദത്തില്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന വാദം അസംബന്ധമാണ്.
അന്‍വര്‍ ഉന്നയിച്ചതു ഭരണതലത്തിലുള്ള വീഴ്ചയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്. ഭരണതലത്തില്‍ തന്നെ പരിശോധന നടക്കണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. അത്തരത്തില്‍ അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്ന സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കുന്നൊണ് വ്യക്തമാകുന്നത്.
ആ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഏതെങ്കിലും കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കില്‍ പരിശോധിക്കും. തെറ്റായ നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.വി.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചു. പരാതിയില്‍ ഉന്നയിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. അതിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. സംസ്ഥാനത്ത് ഏത് പ്രശ്‌നം ഉയര്‍ന്നാലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമരം, ഇന്ന് കോണ്‍ഗ്രസ് സമരവും നടത്തി. കെ സുധാകരന്‍ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്‌ഐ നേതാവാണ് നടത്തിയതെങ്കില്‍ അത് വലിയ തോതില്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്നും സുധാകരന്‍ പറഞ്ഞത് വാര്‍ത്തയാക്കിയില്ല. അന്‍വറിന്റെ പരാതി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ നേരത്തെ അന്‍വറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോണ്‍ഗ്രസിലില്ല. സിമി റോസ്‌ബെല്ലിനെ കോണ്‍ഗ്രസ് പുറത്താക്കിയത് എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയില്ല. സ്ത്രീകള്‍ക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് കേരളത്തിന് രാജ്യത്തിന്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിലവില്‍ 12 ഓളം കേസുകള്‍ വന്നു. ഹൈക്കോടതിയില്‍ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടി സമ്മേളനം നടക്കെ ചര്‍ച്ചകള്‍ ആസൂത്രിതമായി നടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ തീരാന്‍ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത് അസംബന്ധം. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്.
തൃശ്ശൂര്‍ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ നേരത്തെ പരിഹരിച്ചതാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആര്‍എസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. വ്യാജ വാര്‍ത്ത തയ്യാറാക്കിയ ശേഷം അത