Scitech - Page 15

അയ്യപ്പജ്യോതി തെളിയിച്ചത് കേസെടുക്കാൻ ഉതകുന്ന ക്രിമിനൽ കുറ്റം ആണെങ്കിൽ വനിതാ മതിൽ കെട്ടുന്നവർക്കെതിരെയും കേസെടുക്കണ്ടേ?  ക്രിമിനലുകൾ അല്ലാത്തവർക്കെതിരെ ക്രിമിനൽ കുറ്റം ചാർത്തുന്ന ഏകാധിപതിയുടെ രീതികൾ അവസാനിപ്പിക്കാൻ നേരമായില്ലേ?  തൊട്ടതിനും പിടിച്ചതിനുമൊക്കെ കേസെടുക്കുന്ന ഫാസിസ്റ്റ് രീതി അവസാനിപ്പിക്കാൻ ഇനിയെങ്കിലും പിണറായി വിജയന് ബുദ്ധി തെളിയട്ടേ
വർഗീയതയും അവസരവാദവും അഴിമതിയും മാത്രം കൈമുതലായ തുഷാർ വെള്ളാപ്പള്ളിയെ ചുവന്ന കോണകം ഉടുപ്പിച്ചാൽ കേരളത്തിൽ നവോത്ഥാനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവർ എന്തു മറുപടിയാണ് അർഹിക്കുന്നത്? മുത്തലാഖിനെക്കുറിച്ച് വാ തുറക്കാതെ ശബരിമലയെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നവർ എന്തുതരം നവോത്ഥാനമാണ് സൃഷ്ടിക്കുന്നത്? ഇനിയെങ്കിലും പറയൂ സഖാവേ എന്തിന് വേണ്ടിയാണ് ഈ വനിതാ മതിൽ?
ശബരിമലയിൽ യുവതി കയറിയാൽ പുരോഗമനം എന്നു പറയുന്നവർ തന്നെ കെട്ടിയ പെണ്ണിനെ നിഷ്‌കരുണം തെരുവിൽ തള്ളിയാൽ മൗലികാവകാശം പ്രസംഗിക്കുന്നത് ലളിതമായി പറഞ്ഞാൽ എച്ചിത്തരമാണ്; നാല് കെട്ടാനുള്ള മുസ്ലിം പുരുഷന്റെ അവകാശം സംരക്ഷിക്കപ്പെടുമ്പോഴും ഒരു പെണ്ണിനെയും നിർദയം തെരുവിലിറങ്ങാൻ അനുവദിച്ചുകൂടാ; മുത്തലാഖ് നിരോധനമെന്ന ചരിത്ര നിയമത്തെ ജനാധിപത്യാവകാശങ്ങളിൽ വിശ്വസിക്കുന്നവർ കൈയടിച്ച് അനുകൂലിക്കണം
ആർക്കും ഒരഭിപ്രായം പോലും പറയാൻ വയ്യാത്ത നാടായി കൊച്ചു കേരളം മാറിയത് എങ്ങനെ? ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ അഴിക്കുള്ളിലാകുന്നവരുടെ ജീവിതത്തെ കുറിച്ച് ആരെങ്കിലും ആശങ്കപ്പെടാറുണ്ടോ? അനേകം തവണ ഭാഗ്യം കൊണ്ട് ഒഴിവായ ജയിൽ ഏത് നിമിഷവും എന്നെ തേടി എത്തുമെന്നറിഞ്ഞിട്ടും ഞാൻ ഇങ്ങനെയൊക്കെ തന്നെ തുടരുന്നത് എന്തുകൊണ്ട്?
നോട്ടത്തിൽ പോലും ഭയം വിളമ്പിയും മാധ്യമ വേട്ടയുടെ ഇരയെന്നു നുണ പറഞ്ഞും ഈ നാടിനെ ഇങ്ങനെ എത്രനാൾ അടക്കി വാഴാം എന്നാണ് നാടുവാഴി തമ്പുരാൻ കരുതുന്നത്? വാ തുറക്കുന്നവരുടെ പേരിൽ കേസെടുത്തും മന്ത്രിമാരെ പോലും വിരട്ടിയും അണികളെ വരച്ച വരയിൽ നിർത്തിയും എത്രകാലം ഈ ഭരണം? ആത്മാഭിമാനമുള്ള മാധ്യമ പ്രവർത്തകർ പേടിച്ചു മുള്ളുന്ന അശ്ലീലം എത്രകാലം ഇങ്ങനെ കണ്ടിരിക്കേണ്ടി വരും?
മനീതികൾക്കും അമ്മിണിക്കും കയറാൻ പറ്റിയില്ലെങ്കിൽ ഇനി ഒരു യുവതിയും ശബരിമലയിൽ കയറാൻ പോകുന്നില്ല; ഈ വിജയം ആരു വേണമെങ്കിലും വീതിച്ചെടുക്കട്ടെ; ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഭഗവാനെ കാക്കാൻ സർക്കാരും ദേവസ്വം ബോർഡും ഇനിയും വൈകിയാൽ അസ്തമിക്കുന്നത് ആ പുണ്യഭൂമിയുടെ അന്തസ്സും ആഭിജാത്യവുമാണ്
ശബരിമലയിൽ കലാപമുണ്ടാക്കാനെത്തിയ യുവതികളെ തുറുങ്കിലടയ്ക്കണം; ശബരിമല അയ്യപ്പഭക്തർക്ക് മാത്രമുള്ളതാണ്; നവോത്ഥാന നായകനാകാൻ വേണ്ടി നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളെയും ഇറക്കി ചവിട്ടുനാടകം കളിക്കുന്ന പരിപാടി ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം; മനിതികളെ കാടുവഴി ഓടിച്ച് വയറിളക്കിയ അയ്യപ്പഭക്തർക്ക് അഭിവാദ്യങ്ങൾ
ഒരു കരണത്തടിക്കുന്നവന് മറു കരണം കാണിച്ചു കൊടുക്കാൻ പറഞ്ഞ യേശുവിന്റെ പേരിൽ നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലുമ്പോൾ നാണിച്ചു തല കുനിക്കുന്നത് യഥാർത്ഥ വിശ്വാസികളാണ്; പള്ളി പിടിച്ചെടുക്കാനും അധികാരം സ്ഥാപിക്കാനും നിങ്ങൾ തെരുവിൽ യുദ്ധം ചെയ്യുമ്പോൾ ഇറങ്ങിയോടുന്ന യേശുക്രിസ്തുവിനെ എവിടെ പോയി പിടിച്ചു കൊണ്ടുവരും? പള്ളിയുടെയും പണത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവരെ നിങ്ങൾക്ക്! ഹാ കഷ്ടം!
പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറിക്ക് എതിരാളിയെ നശിപ്പിക്കാൻ ഏതറ്റം വരെ പോകാം; പക്ഷേ സർവരുടെയും മുഖ്യമന്ത്രിയായ പിണറായി വിജയൻ കലിപ്പ് പല്ലിറുക്കി കടിച്ച് തീർത്തേ മതിയാവൂ; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനെ ഇന്ദിര ഘാതകനെ പോലെ തുടർച്ചയായി ശിക്ഷിക്കുന്ന നവോത്ഥാനം ഏതുകൊമ്പത്തെയാണെങ്കിലും ഫാസിസത്തിന്റെ ധംഷ്ട്രയും നഖവും പുറത്ത് ചാടുന്ന ഭീകര ദൃശ്യം തന്നെ
പെൺകുട്ടികൾ എന്തു പറയണം എങ്ങനെ ചിരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് അവർ തന്നെയാണ്; പരാതിയുണ്ടെങ്കിൽ അവരുടെ മാതാപിതാക്കൾ തീർത്തോളും; നിങ്ങളാരാണ് അവരെ സദാചാരം പഠിപ്പിക്കാൻ? തട്ടമിട്ട പെൺകുട്ടികൾ ചിരിക്കാൻ പോലും പാടില്ലെന്ന് വിശ്വസിക്കുന്ന വിശ്വമണ്ടന്മാരെ തളയ്ക്കാൻ നേരമായി
ലൈംഗിക ചൂഷണത്തിന് ഇരയായ ഒരു കുട്ടിയെ എങ്ങനെ തിരിച്ചറിയാം? കുട്ടികൾക്ക് പ്രാഥമികമായ  ലൈംഗിക വിദ്യാഭ്യാസ ബോധവത്ക്കരണം എങ്ങനെ കൊടുക്കാം; ചൂഷണത്തിനിരയായ ഒരു കുട്ടിയെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നാം ചെയ്യേണ്ടത് എന്താണ്?  മറുനാടൻ ടിവിയുടെ മനസ്സ് ജീവിതം പരിപാടിയിൽ ഡോ. ഡോ. അരുൺ ബി നായർ നൽകുന്ന ശാസ്ത്രീയ അറിവുകൾ ഇങ്ങനെ
പത്തനംതിട്ടയിലും സുൽത്താൻ ബത്തേരിയിലും വെൺമണിയിലും മുഴങ്ങികേട്ട മണി തുടർച്ചയായി മുഴക്കാൻ നമ്മൾ രംഗത്തിറങ്ങണം ; ഒരൊറ്റ കടപോലും അടച്ചിടില്ലെന്നും അരകമ്മികളെ നേരിടുമെന്നും വ്യാപാരികൾ ദൃഢപ്രതിജ്ഞയെടുക്കണം; ഡാഷ് ക്യാമറകൾ സ്ഥാപിച്ച കാറുകളുമായി ആളുകൾ പുറത്തിറങ്ങണം; ഹർത്താൽ പ്രഖ്യാപനങ്ങൾ വാർത്തയാക്കില്ലെന്ന് മാധ്യമങ്ങൾ ദൃഢ പ്രതിജ്ഞ എടുക്കണം; സംഘപരിവാർ ഹർത്താൽ ഉണർത്തിയ ജനാവേശം കെടാതെ കാക്കണം