You Searched For "സ്വപ്‌ന"

ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും! തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ള സ്വപ്‌നാ സുരേഷുമായുള്ള ചിത്രങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചെന്ന് റിപ്പോർട്ട്; സംശയ നിഴലിലുള്ളത് കണ്ണൂരിൽ റിസോർട്ടുള്ള മന്ത്രി പുത്രനെന്ന് മനോരമ; പിണറായി സർക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ
ആ മന്ത്രി പുത്രൻ ഇപി ജയരാജന്റെ മകനോ? പ്രചരിക്കുന്നത് സ്വപ്‌നാ സുരേഷും ഇപി ജയരാജന്റെ മകനും ചേർന്നുള്ള ചിത്രം; സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പാറി നടക്കുന്ന ചിത്രം മോർഫ് ചെയതതല്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകാനിരിക്കുന്നത് രാഷ്ട്രീയ ഭൂകമ്പം; മന്ത്രിയുടേയും മകന്റേയും പ്രതികരണം കാത്ത് മലയാളികൾ; കെടി ജലീലിനും ബിനീഷ് കോടിയേരിക്കും പിന്നാലെ പുതുശ്ശേരി കോറോത്ത് ജയ്‌സണും വിവാദങ്ങളിൽ; സ്വർണ്ണ കടത്തിൽ വീണ്ടും ട്വിസ്റ്റിന് സാധ്യത
സ്വപ്ന സുരേഷിന് മന്ത്രിപുത്രൻ തലസ്ഥാനത്തെ ഹോട്ടലിൽ വിരുന്നൊരുക്കിയത് യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചതിന്; വിരുന്നിൽ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനും പങ്കെടുത്തു; വിരുന്നിന് പിന്നാലെ ലൈഫ് മിഷൻ കരാറിലും മന്ത്രിപുത്രൻ ഇടനിലക്കാരനായി; ചിത്രം പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെയും അന്വേഷണം; മന്ത്രിപുത്രൻ ജെയ്സൺ കോറോത്താണെന്ന് ബിജെപിയും പറഞ്ഞതോടെ ഇ പി ജയരാജനും വിവാദത്തിൽ; നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന വിളിച്ചതാരെയെന്നതും ദുരൂഹം
ആറു പൊലീസുകാരികളുടെ സ്വപ്‌നയ്‌ക്കൊപ്പമുള്ള സെൽഫി വിവാദത്തിൽ; കള്ളക്കടത്തുകാരിക്കൊപ്പം ചിത്രമെടുത്ത പൊലീസുകാരികൾക്ക് തൃശൂർ കമ്മീഷണറുടെ ശാസന; വകുപ്പ് തല അന്വേഷണം നടത്തി സെൽഫിയിൽ നടപടി എടുക്കും; സ്വപ്‌നാ സുരേഷിന് ആരും വിളിക്കാൻ ഫോൺ നൽകിയിട്ടില്ലെന്ന് നേഴ്‌സുമാർ; വിളിച്ചത് വാട്‌സാപ്പോ ടെലഗ്രാമോ ഉപയോഗിച്ചെന്ന് സൂചന; മെഡിക്കൽ കോളിജിലെ വിവിഐപി സന്ദർശനവും പരിശോധനയിൽ; സ്വപ്‌നാ സുരേഷിന്റെ ആശുപത്രി വാസം സർവ്വത്ര ദുരൂഹതയിലേക്ക്
സ്വപ്നയ്‌ക്കൊപ്പം വനിതാ പൊലീസുകാർ സെൽഫിയെടുത്തത് സൗഹൃദം കൊണ്ടോ അതോ കൗതുകം കൊണ്ടോ? വനിതാ പൊലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; ഇവരുടെ ഫോൺവിളികളും അന്വേഷണ പരിധിയിൽ; അച്ചടക്ക നടപടി സ്വീകരിച്ചേക്കും; സ്വപ്നാ സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലും നിന്ന് ലഭിച്ച 2000 ജി.ബി ഡാറ്റയിലെ പ്രമുഖരിലേക്കും അന്വേഷണം നീണ്ടേക്കും
രണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്; മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ചെന്നിത്തല; ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ആവശ്യം; സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രി ആര്? ജലീലിനും ബിനീഷിനും മന്ത്രി പുത്രനും പിന്നാലെ സംശയ നിഴലിൽ പുതിയ മന്ത്രിയും; സംശയ നിഴലിലുള്ളത് സ്വപ്‌നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദർശകനെന്ന് സൂചന; സ്വർണ്ണ കടത്തിൽ തെളിവു കിട്ടിയാൽ ഈ മന്ത്രിയേയും ചോദ്യം ചെയ്യും
മാധ്യമങ്ങളുടെ നുണക്കഥകളുടെ ബലത്തിൽ മറിയം റഷീദ തുണിയുരിഞ്ഞ് പീഡിക്കപ്പെട്ടപ്പോൾ തെറിച്ചത് കെ കരുണാകരൻ; സൂര്യനെല്ലിയിൽ തലനാരിഴക്ക് തടിയൂരിയ കുര്യൻ; കുഞ്ഞാലിക്കുട്ടിയെ വീഴ്‌ത്തി റജീനയും ശ്രീദേവിയും; ആത്മീയ അധോലോകത്തെ തുറന്നുകാട്ടിയ ഗെയിൽ ട്രഡ്വെൽ; സോളാറിൽ കാലിടറിയ ഉമ്മൻ ചാണ്ടി; ഇപ്പോൾ സ്വപ്നയുടെ പേരിൽ ആടിയുലയുന്ന പിണറായി സർക്കാർ; മറിയം റഷീദ മുതൽ സ്വപ്നവരെ; കേരളത്തെ പിടിച്ചുകലുക്കിയ വിവാദ വനിതകളുടെ കഥ
യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചത് അതിനിർണ്ണായക നീക്കം; കാർട്ടനുകളിൽ മറ്റെന്തെങ്കിലും കടത്തിയോ എന്ന സംശയം തീരാതെ കേന്ദ്ര ഏജൻസികൾ; മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിൽ എൻഐഎ; ഖുറാൻ ഒപ്പം സ്വപ്ന സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതകളിൽ അന്വേഷണം തുടരുമ്പോൾ
ഏതോ ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ സന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം ഗൗരവത്തോടെ എടുത്ത് എൻഐഎ; മന്ത്രിയുടെ ശബ്ദ സാമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന ആലോചനയിൽ; വാട്‌സാപ്പ് ചാറ്റുകൾ ശിവശങ്കറിനേയും കുടുക്കുമെന്ന് സൂചന; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി; മന്ത്രി ജലീലിന് ഇനി നിർണ്ണായകം സ്വപ്‌നയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ; സ്വർണ്ണ കടത്ത് കേസിൽ ചാറ്റുകൾ തെളിവുകളാകും
ഒരേ കാരിയർ തന്നെ ഗൾഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വർണവും കടത്തും; നയതന്ത്ര പാഴ്‌സലിലൂടെ രാസ ലഹരി കടത്തിയോ എന്നും സംശയം; ലഹരി മാഫിയയ്ക്ക് ഹവാല, സ്വർണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം; സ്വപ്‌നാ-ശിവശങ്കർ-ബിനീഷ് കൂട്ടുകെട്ടിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ
തലയിൽ മുണ്ടിടാതെ പരസ്യമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തും; നോട്ടീസ് വിവരം നേരത്തെ പുറത്തെത്തിയതോടെ അറസ്റ്റ് സാധ്യത എങ്ങും ചർച്ച; ഉച്ചയോടെ മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകും; മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ അക്കാര്യം അപ്പോൾ തന്നെ ഗവർണ്ണറെ ബോധ്യപ്പെടുത്തും; മന്ത്രി ജലീലിന് ഇന്ന് അതിനിർണ്ണായകം
മുകേഷിനും സ്വപ്‌നയ്ക്കും തമ്മിൽ അടുത്ത ബന്ധമെന്ന് ജനം ടിവി; വീഡീയോ കോൾ വിവരങ്ങൾ അടുപ്പത്തിന് തെളിവെന്ന് ചാനൽ; വാട്‌സാപ്പ് ചാറ്റുകൾ തെളിവെന്നും റിപ്പോർട്ട്; ഒന്നും അറിയില്ലെന്ന പ്രതികരണവുമായി മുകേഷും