You Searched For "അന്വേഷണം"

എൻഫോഴ്‌സ്‌മെന്റിന്റെ ഗ്രില്ലിങ് നീണ്ടത് മൂന്ന് മണിക്കൂർ; അതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി ജലീലിനെ കണ്ടവർ ആരുമില്ല! വളാഞ്ചേരിയിലെ വീട്ടിലേക്ക് രാജി ആവശ്യവുമായി പ്രതിഷേധ പ്രകടനം എത്തിയപ്പോൾ വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു; മന്ത്രി വീട്ടിൽ ഇല്ലെന്ന് വരുത്തി തീർക്കാൻ ഔദ്യോഗിക വാഹനവും മാറ്റി; ചോദ്യം ചെയ്യലിന് ശേഷം 24 മണിക്കൂർ കഴിയുമ്പോഴും മാധ്യമങ്ങളെ കാണാതെ ജലീൽ; ചോദ്യം ചെയ്യലിനായി സ്വകാര്യ വാഹനത്തിൽ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്
സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയെയും വരിഞ്ഞു മുറുകി കേന്ദ്രസർക്കാർ; കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് പാർലമെന്റിൽ അറിയിച്ചു; 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പരാതി ലഭിച്ചതിനെ തുടർന്നെന്ന് അനുരാഗ് ഠാക്കൂർ; അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി
കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻ
മാനസിക സമ്മർദ്ദം മറികടക്കാൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ട്; എന്നാൽ, ഇടപാടുകളമായി യാാതൊരു ബവുമില്ലെന്ന് കന്നഡ നടൻ ദിഗന്ത്; ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ താരദമ്പതികൾ പങ്കെടുത്തതിനും തെളിവു ശേഖരിച്ചു പൊലീസ്
പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയ കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎ‍ൽഎ; പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലു വളയ്ക്കുന്ന കാഴ്ചയും കണ്ടു; മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചും സഹോദരൻ അബ്ദുൽ റസാഖ്
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ല; അറസ്റ്റ് സർക്കാരിനെ ബാധിക്കില്ല; കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കാനം രാജേന്ദ്രൻ
ഹാരിസും റംസിയും മൂന്നാർ, വാഗമൺ റിസോർട്ടുകളിൽ താമസിച്ചു; ഒപ്പമുണ്ടായിരുന്നത് കൂട്ടുകാരിയും ഭർത്താവും; ഫോട്ടോകളും വീഡിയോകളും തെളിവായി ശേഖരിച്ചു ക്രൈം ബ്രാഞ്ച്; റിസോർട്ടിന്റെ പേര് തെറ്റായി പറഞ്ഞു രക്ഷപെടാൻ ഹാരിസിന്റെ ശ്രമം; ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചത് റംസിയെന്നും ഹാരിസ്
എന്നെ ചെയ്യാത്ത കാര്യങ്ങൾ പറയാൻ പ്രേരിപ്പിക്കുന്നു; മാധ്യമങ്ങളിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ ക്ഷോഭിച്ചു കൊണ്ട് ബിനീഷിന്റെ വാക്കുകൾ; ഇ.ഡിയുടെ ഗ്രില്ലിങ്ങിൽ വശംകെട്ട് കോടിയേരി പുത്രൻ; ഷർട്ടിന്റെ കോളറിൽ പിടിച്ചപ്പോൾ കയർത്തതോടെ ഉദ്യോഗസ്ഥർ കലിപ്പു തീർത്തെന്നും സംശയം; മൂന്നാംമുറ പ്രയോഗിച്ചെന്ന് ആശങ്ക ശക്തം; ബിനീഷ് ഉടമയായ രണ്ടു കമ്പനികളെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങി
തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്‌തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്;  സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
2012-19 വർഷത്തെ കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയത് വൻ നിക്ഷേപം; എടുത്തു പറയാൻ കാര്യമായ ജോലിയോ ബിസിനസോ ഇല്ലാത്ത ബിനീഷിന് പണം ലഭിച്ചത് എവിടെ നിന്ന്? ഏഴു വർഷത്തെ വരുമാനമായി 1.22 കോടി കാണിച്ചപ്പോൾ അക്കൗണ്ടുകളിലെത്തിയത് 5.17 കോടി! കള്ളത്തരം കൈയോടെ പൊക്കാൻ ഇഡിയുടെ കളികൾ ഇനി കേരളത്തിൽ
അഴിമതികൾ കുത്തിപ്പൊക്കി സർക്കാറിനെ ശ്വാസം മുട്ടിക്കുന്നു! സിബിഐയെ നിരോധിക്കുന്നതിനൊപ്പം ഇഡിയെയും തടുക്കാൻ സർക്കാർ; അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി; മന്ത്രിസഭാ യോഗത്തിൽ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി; ശിവശങ്കരനും ബിനീഷും കുടുങ്ങിയതോടെ ക്ഷണിച്ചു വരുത്തിയ കേന്ദ്ര ഏജൻസികളെ അടിച്ചോടിക്കാൻ പിണറായി
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ബിനീഷ് മരുതംകുഴിയിലെ വീടു വാങ്ങിയത് മുൻ ഐജിയിൽ നിന്നും; വിൽപ്പനയിൽ ആധാരത്തിൽ രേഖപ്പെടുത്തിയത് കുറഞ്ഞ തുക; യഥാർത്ഥ തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നൽകാതെ കബളിപ്പിക്കൽ; ഐജി മടങ്ങിയത് വഞ്ചനയുടെ ദുഃഖത്തിൽ; കാൻസർ രോഗിയായിരിക്കെ പിന്നീട് മരണവും; വീട്ടിൽ ഇഡി റെയ്ഡിന് എത്തുമ്പോൾ ചർച്ചയാകുന്നത് ബിനീഷിന്റെ പഴയ ചതിയുടെ കഥ