You Searched For "ശബരിമല"

സംസ്ഥാന സർക്കാരിൽ നിന്നും ഇനി നീതി കിട്ടുകയില്ല; എല്ലാ പ്രതീക്ഷയും ഇനി മോദിയിൽ; ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടുമെന്ന മോദിയുടെ വാക്കുകളിൽ പ്രതീക്ഷ; എൻ എസ് എസ് നേരിട്ട് പ്രധാനമന്ത്രിയെ കാണും; യുഡിഎഫ് എംപിമാരും പ്രധാനമന്ത്രിക്ക് നിവേദനം നൽകും; ജനുവരി 22ന് സുപ്രീംകോടതി കൈവിട്ടാൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാരിന്റെ മേൽ സമ്മർദ്ദം തുടരുന്നു
ശബരിമലയിൽ നിന്ന് ബിന്ദുവും കനകദുർഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയത് ഊടുവഴികൾ താണ്ടി; വിവരം അറിഞ്ഞ് സംഘപരിവാർ എത്തും മുമ്പ് പൊലീസ് വണ്ടിയിൽ സ്ഥലം വിട്ടു; പാലിയേക്കര ടോൾ പ്ലാസയിൽ ബിജെപിക്കാർ ഇരുവരേയും തേടി വഴി തടഞ്ഞ് പരിശോധിച്ചെങ്കിലും സൂചന ലഭിച്ചില്ല; സ്‌പെഷ്യൽ ബ്രാഞ്ചിന്റെ അറിവോടെ വാഹനങ്ങൾ മാറി കണ്ണൂരിൽ എത്തിയതായി സൂചന; സിപിഎം പാർട്ടി ഗ്രാമത്തിൽ കനത്ത സുരക്ഷയിൽ കഴിയുന്ന രണ്ടു പേർക്കും എന്ന് വീട്ടിൽ ചെല്ലാനാവുമെന്ന് ഒരു നിശ്ചയവുമില്ല
ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് സന്നിധാനത്ത് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരായ കോടതി അലക്ഷ്യ ഹർജ്ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി; ഹർജിക്കാരുടെ ആവശ്യം തള്ളി; ഭരണഘടനാ ബഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്നും കോടതി; കൂടിയാലോചനകൾ നടത്താതെ നട അടച്ചതിൽ ദേവസ്വം ബോർഡ് തന്ത്രിയിൽ നിന്നും വിശദീകരണം തേടും
മൃഗസംരക്ഷണ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ; പരിസ്ഥിതി സ്‌നേഹം മൂത്ത് വീടുവച്ചത് മണ്ണു കൊണ്ടും; ചുംബന സമരത്തെ അനുകൂലിച്ച യൂത്ത് ഡയലോഗിന്റെ സ്ഥാപകൻ; ശബരിലയിൽ സംഘപരിവാറുകാർ കളം നിറഞ്ഞപ്പോൾ ആക്ടിവിസ്റ്റുകൾ ഓടിയൊളിച്ചെങ്കിലും നിലപാടിൽ ഉറച്ച് നിന്നത് നവോത്ഥാനമൂല്യങ്ങളുയർത്തി പിടിക്കാൻ; അയ്യനെ ദർശിച്ച ശേഷം ബിന്ദുവും കനക ദുർഗയും അങ്കമാലിയിലെത്തിയത് ജോൺസണേട്ടനോട് നന്ദി പറയാൻ; ശബരിമലയിൽ യുവതികൾക്കൊപ്പം ഉറച്ചു നിന്ന കിടങ്ങൂർ ജോൺസണിന്റെ കഥ
ബേക്കറി തൊഴിലാളിയായ കൊരമ്പാലയിലെ ബിജെപി നേതാവ്; പരിവാറിനൊപ്പം എന്നും നിന്ന ചന്ദ്രൻ കർമ്മ സമിതിയിൽ സജീവമായത് അയ്യപ്പഭക്തി കാരണം; സിപിഎം ഏര്യാകമ്മറ്റി ഓഫീസിന് മുകളിൽ നിന്നുള്ള ആദ്യ കല്ലേറിൽ തകർന്നത് ചന്ദ്രന്റെ തലയോട്ടിയുടെ ഒരുഭാഗം; ഉണ്ണിത്താന്റെ കുടുംബത്തിൽ ഇനി പൂർണ്ണ പ്രതിസന്ധി; നഷ്ടമാകുന്നത് കുടുംബത്തിന്റെ ഏകാശ്രയമായ ചന്ദ്രന്റെ വരുമാനം; പന്തളത്ത് പ്രതിഷേധം ശക്തം
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം; ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഹെലികോപ്ടറിൽ അല്ല യുവതികൾ ശബരിമലയിൽ എത്തിയത്; മറ്റ് സാധാരണ ഭക്തരെ പോലെ മല കയറുകയാണ് ചെയ്തത്; ഇതിന്റെ പേരിൽ അയ്യപ്പഭക്തർക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല; ശബരിമലയുടെ പേരിൽ സംഘർഷ ഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്നും പിണറായി വിജയൻ
ചന്ദ്രാനന്ദൻ റോഡിലെ ഫോട്ടോ ഷൂട്ടിന് പിന്നിലും പൊലീസ് ബുദ്ധി! യുവതികൾ വന്നതും പോയതും ഭക്തർക്കൊപ്പമെന്ന് വരുത്താനുള്ള അതിബുദ്ധി; കനകദുർഗ്ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതും പോയതും ദേവസ്വം ബോർഡിന്റെ ആംബുലൻസിൽ; യുവതികളെ കൊണ്ടു വരാൻ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പിലെ ഉന്നതർ; യുവതി പ്രവേശനം വിധി നടപ്പാക്കിയത് മെമ്പറുടെ അറിവോടെയോ? ദേവസ്വം ബോർഡിൽ നിശബ്ദ പൊട്ടിത്തെറി
തീർത്ഥാടകരുടെ വാഹനത്തിൽ യുവതിയുണ്ടെന്ന് ആരോപണം; ആന്ധ്രയിൽ നിന്നുള്ള സംഘത്തിന്റെ വാഹനം നിലയ്ക്കലിൽ അടിച്ചു തകർത്ത് തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ; പരാതിക്ക് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം രാവിലെ പതിനൊന്നരയോടെ
ശബരിമല വിഷയത്തിൽ സംഘർഷം ആളികത്തുന്നു! നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞു; സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിൽ ബോംബുകൾ വീണ് പൊട്ടി; പൊലീസുകാർ ചിതറിയോടുന്നതിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു; കാട്ടാക്കട ഓഫീസ് തകർക്കാനും ശ്രമം; വിരട്ടിയോടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തി ബിജെപി പ്രവർത്തകർ; ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രമണം: നടക്കുന്നത് ആസൂത്രിത കലാപം
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ആസൂത്രിത അക്രമങ്ങളെന്ന് വിലയിരുത്തൽ; വെടിവെയ്‌പ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അട്ടിമറി അജണ്ടയെന്ന് മന്ത്രിസഭാ യോഗം; അക്രമങ്ങളെ കരുതലോടെ നേരിടാൻ പൊലീസിനും നിർദ്ദേശം; പൊതുമുതൽ നശിപ്പിക്കുന്നവർക്കും ക്രിമിനലുകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും; പ്രകോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം
ശബരിമല ദർശനത്തിനെത്തിയ യുവതി തിരിച്ചിറങ്ങി;  47കാരിയായ ശ്രീലങ്കൻ യുവതി എത്തിയത് കുഞ്ഞിനെയും ഒപ്പം കൂട്ടി; മഫ്തിയിൽ പൊലീസ് സുരക്ഷ ഒരുക്കിയെന്നും വിവരം; യാത്ര നിർത്തിയത് പ്രതിഷേധം ഭയന്നെന്നും സൂചന
പ്രതിഷേധത്തിനും അക്രമത്തിനുമിടയിൽ ശബരിമലയിൽ വീണ്ടും ആചാരലംഘനം നടന്നെന്ന് കൈരളി ടിവി; സിപിഎം ചാനലിന് പിന്നാലെ വാർത്ത നൽകി ന്യൂസ് 18; അയ്യപ്പനെ തൊഴുത് 46കാരിയായ ശ്രീലങ്കൻ യുവതി; ശശികല എത്തിയത് ഭർത്താവിനും കുഞ്ഞിനുമൊപ്പം; ഒൻപതരയയോടെ ദർശനം നടത്തി 11 മണിക്ക് മടക്കം; ശശികലയ്ക്ക് പിന്നാലെ സന്നിധാനത്തേക്ക് മല കയറിയ മറ്റൊരു യുവതി പാതി വഴിക്ക് മടങ്ങി; മരക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചത് ദീപ