'ആ ചിരിയില്‍ എലാം ഉണ്ട്' ; നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക അമൃത സുരേഷ്

Update: 2024-10-23 06:43 GMT

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക അമൃത സുരേഷ്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നിറ ചിരിയോടെ നില്‍ക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. ഒരു കൂപ്പ്കൈയുടെ ചിഹ്നവും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പിന്നാലെ അമൃതയെ പിന്തുണയിക്കുന്ന കമന്റും ലൈക്കും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

'ആ ചിരിയില്‍ എല്ലാമുണ്ട്','ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്', 'എന്നും നന്മകള്‍ ഉണ്ടാകട്ടെ', 'കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ', 'ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയില്‍ ഉണ്ട്' 'അമൃതയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു... ഇനി സമാധാനം ഉണ്ടാകട്ടെ' 'എന്തായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യല്‍ മീഡിയയില്‍ ഇട്ടത് വളരെ നന്നായി', തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.


Full View


2010ലാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും വിവാഹിതരാകുന്നത്. 2019ല്‍ ഇരുവരും വിവാഹമോചനം നേടി. മുറപ്പെണ്ണ് കോകിലയെയാണ് ബാല ഇന്ന് രാവിലെ വിവാഹം കഴിച്ചത്. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

Tags:    

Similar News