'ഫീമെയിൽ വേർഷൻ കഥാപാത്രം ചെയ്യാൻ തയ്യാർ, എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്‌സുമുണ്ട്'; എക്സൈറ്റിങ്ങായ സ്ക്രിപ്റ്റാണെങ്കിൽ മായാമോഹിനി പോലെയുള്ള വേഷം ചെയ്യാൻ തയ്യാറെന്ന് ടൊവിനോ തോമസ്

Update: 2024-12-28 08:09 GMT

കൊച്ചി: മോളിവുഡിലെ യുവനടൻമാരിൽ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. മലയാളത്തിന് പുറമെ തമിഴിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ച താരം വളരെ ചെറിയ കാലയളവിലാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ മായാ മോഹിനി പോലെയുള്ള ഫീമെയിൽ വെർഷൻ കഥാപാത്രം ചെയ്യുവാൻ താൻ തയ്യാറാണെന്ന് തുറന്ന് പറയുകയാണ് ടൊവിനോ. എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്സ് ഉണ്ടാകുമെന്നും ടൊവിനോ പറഞ്ഞു.

'മായാമോഹിനി പോലെയുള്ള ഫീമെയിൽ വേർഷൻ കഥാപാത്രം ചെയ്യുമോയെന്ന് ചോദിച്ചാൽ വളരെ എക്സൈറ്റിങ്ങായ സ്ക്രിപ്റ്റാണെങ്കിൽ ചെയ്തേക്കാം. ഞാൻ അത്തരം ഒരു ഫീമെയിൽ വേഷം ചെയ്യണമെന്ന് ഡിമാൻഡ് ചെയ്യപ്പെടുന്ന സിനിമ ആണെങ്കിൽ ഓക്കെയാണ്. ഞാൻ ചെയ്താൽ നന്നാകുമെന്ന് ഉറപ്പുള്ള കഥാപാത്രം കൂടെയാകണം. അങ്ങനെയെങ്കിൽ ഞാൻ സന്തോഷത്തോടെ ചെയ്യും. പക്ഷെ അതിന് ഞാൻ ഫിസിക്കലി കുറച്ച് മാറ്റങ്ങൾ വരുത്തണം. ഷോൾഡറിൻ്റെ വീതി കുറക്കേണ്ടി വരും. അല്ലെങ്കിൽ ആ കഥാപാത്രം നന്നായി തോന്നില്ല.

എല്ലാ മനുഷ്യരിലും ഫെമിനിനും മസ്‌കുലിനുമായ ഫീച്ചേഴ്സ് ഉണ്ടാകും. അതായത് ആണുങ്ങളിൽ ഫെമിനിൻ ഫീച്ചേഴ്‌സും സ്ത്രീകളിൽ മസ്‌കുലിൻ ഫീച്ചേഴ്സും ഉണ്ടാകും. ചെറിയ വേരിയേഷനിലാകും ഉണ്ടാകുക. ഞാൻ എന്നെത്തന്നെ ഒബ്‌സേർവ് ചെയ്യുന്ന സമയത്ത് എനിക്ക് മസ്കുലിൻ ആയ ഫീച്ചേഴ്സും ഫെമിനിനായ ഫീച്ചേഴ്‌സും ഉള്ളതായി തോന്നിയിട്ടുണ്ട്' ടൊവിനോ തോമസ് പറഞ്ഞു.

അതേസമയം ഐഡന്റിയാണ് ടോവിനോ തോമസിന്റെ വരാനിരിക്കുന്ന റിലീസ്. വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്നു ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് നായിക. അഖിൽ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അഖിൽ ജോർജ് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.

Tags:    

Similar News