'മറക്കാൻ പറ്റുമോ..ആ ബിജിഎമ്മും സീനും..'; മാധവൻ രുഗ്മിണിയുടെ 'അരഞ്ഞാണം' കക്കുന്നത് കോപ്പിയോ?; എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര രസായിട്ട് തോന്നി..; ഒടുവിൽ 22 വർഷങ്ങൾക്കുശേഷം സത്യം പറഞ്ഞ് ലാൽജോസ്; കട്ടതൊന്നും ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ലെന്ന് ആരാധകർ!

Update: 2024-12-07 12:20 GMT

കൊച്ചി: പഴയകാല മലയാള സിനിമകളുടെ വൈബ് ഒരിക്കലും മായില്ല. നിരവധി നല്ല സിനിമകൾ അക്കാലത്ത് ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴും എവർഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പറ്റിയ നിരവധി സിനിമകൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. ദിലീപും കാവ്യാമാധവനും ഒരുമിച്ച് അഭിനയിച്ച സിനിമകളും ലിസ്റ്റിൽ ഉൾപ്പെടും.

അതിലൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രം. ആ ചിത്രത്തിലെ ഓരോ രംഗവും ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഹാസ്യ താരങ്ങളായ നടൻ ജഗതി, ഹരിശ്രീ അശോകൻ, അന്തരിച്ച കൊച്ചിൻ ഹനീഫ ഇവരെല്ലാം ഒരുമിച്ചപ്പോൾ മലയാളത്തിൽ പിറന്നത് ഒരു വജ്രക്കല്ലാണ്. അന്ന് കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പടമായിരിന്നു മീശമാധവൻ. മലയാളത്തിലെ ബോക്സ്ഓഫീസിൽ തന്നെ വലിയൊരു തരംഗം ആയിരുന്നു ചിത്രം സൃഷ്ടിച്ചത്. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഓരോ സീനും മലയാളികളുടെ മനസിലുണ്ട്.

ഇപ്പോഴിതാ മീശമാധവൻ പുറത്തിറക്കി 22 വർഷം പിന്നിടുമ്പോൾ ഒരു സീനിന് പിന്നിലെ കഥ പറയുകയാണ് ലാൽ ജോസ്. മീശമാധവനിൽ ദിലീപ് കാവ്യമാധവന്റെ വീട്ടിൽ എത്തി 'അരഞ്ഞാണം' മോഷ്ടിക്കുന്ന ഒരു സീനുണ്ട്. ഈ സീൻ എങ്ങനെ സിനിമയിലേക്ക് വന്നു എന്നതിനെക്കുറിച്ചാണ് ലാൽ ജോസ് തുറന്നുപറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ലാൽജോസിന്റെ വാക്കുകൾ..

'ഒരു സംഗീത ആൽബം ചെയ്യുന്ന സമയത്താണ് ഞാനും ബിആർ പ്രസാദും തമ്മിൽ അടുക്കുന്നത്. ആ സമയത്ത് അദ്ദേഹം ചന്ദ്രോത്സവത്തിന്റെ തിരക്കഥ ഒരുക്കുകയാണ്. അത് സിനിമയാക്കാനൊക്കെ ശ്രമിച്ചെങ്കിലും എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമയിൽ ഒരു കള്ളൻ മോഷ്ടിക്കാൻ ഒരു കൊട്ടാരത്തിൽ കയറുന്ന സീനുണ്ട്. അതിൽ ഉറങ്ങിക്കിടക്കുന്ന രാജകുമാരീടെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ഉണ്ടായിരുന്നു. എനിക്ക് അത് ഭയങ്കര രസായിട്ട് തോന്നി.

അന്ന് ഞാൻ പറഞ്ഞു, നിങ്ങൾ എന്തായാലും ഈ സിനിമ ചെയ്യുന്നില്ല, ഞാൻ ഒരു കള്ളന്റെ കഥ സിനിമയാക്കാൻ പോകുകയാണ്. ഇതിന്റെ ഒരു നാടൻ വേർഷനായിട്ട് ഞാൻ മീശ മാധവനിൽ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. അന്ന് പുള്ളി സമ്മതിച്ചു. എന്നോട് ധൈര്യായിട്ട് എടുത്തോ അതിപ്പോൾ സിനിമ ആകാനൊന്നും പോകുന്നില്ല. അതിൽ അന്ന് പുള്ളി പറഞ്ഞ സീൻ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്' എന്നും ലാൽജോസ് വ്യക്തമാക്കി.

Tags:    

Similar News