മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷനില്‍ തഴഞ്ഞു; ഭൂല്‍ ഭുലയ്യയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു; പുരസ്‌കാരം കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു: വിദ്യ ബാലന്‍ പറയുന്നു
മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷനില്‍ തഴഞ്ഞു
മുംബൈ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റാണ് മണിച്ചിത്രത്താഴ് എന്ന സിനിമ. മോഹന്‍ലാലും ശോഭനവും തകര്‍ത്ത് അഭിനയിച്ച ഈ സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യാ ബാലന്‍ ആയിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്
മലയാളത്തില്‍ ശോഭന ചെയ്ത കഥാപാത്രത്തെയാണ് ബോളിവുഡില്‍ വിദ്യ അവതരിപ്പിച്ചത്. ഭൂല്‍ ഭുലയ്യയിലെ വിദ്യാ ബാലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ റീമേക്ക് ചിത്രമായതുകൊണ്ട് ഭൂല്‍ ഭുലയ്യയിലെ മഞ്ജുളികയെ തേടി പുരസ്‌കാരങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാല്‍ ഇത് തന്റെ മതാപിതാക്കളെ പ്രത്യേകിച്ച് അച്ഛനെ ഏറെ വിഷമിപ്പിച്ചുവെന്ന് പറയുകയാണ് വിദ്യ.
'ഭൂല്‍ ഭുലയ്യയില്‍ മികച്ച രീതിയില്‍ മഞ്ജുളികയെ ഞാന്‍ അവതരിപ്പിച്ചു. എന്നാല്‍ അതു ഒരു മലയാള ചിത്രത്തിന്റെ റീമേക്കെന്ന പേരില്‍ അവാര്‍ഡ് നോമിനേഷനുകളില്‍ നിന്ന് തഴഞ്ഞു. ആ കാരണം ഞാന്‍ അംഗീകരിച്ചുവെങ്കിലും അച്ഛന് വലിയ വിഷമമായി. അച്ഛന്‍ ഇടക്ക് പറയാറുണ്ടായിരുന്നു ' മഞ്ജുളികയായി മികച്ച പ്രകടനമാണ് നടത്തിയത്, ഒരു അവാര്‍ഡ് എങ്കിലും തരാമായിരുന്നു'എന്ന്.
അപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് പറയുമായിരുന്നു, ആ വര്‍ഷം എന്റെ ചിത്രം മാത്രമല്ല ഉണ്ടായിരുന്നത്. മറ്റൊരാള്‍ക്ക് പുരസ്‌കാരം ലഭിച്ചു. കാരണം അവരുടെ പ്രകടനം എന്നെക്കാള്‍ നല്ലതായിരുന്നുവെന്ന് ജൂറി അംഗങ്ങള്‍ക്ക് തോന്നിയെന്ന്. എങ്കിലും എനിക്ക് പുരസ്‌കാരം കിട്ടാതിരുന്നതില്‍ അച്ഛന് വലിയ വിഷമം ഉണ്ടായിരുന്നു'- വിദ്യാ ബാലന്‍ പറഞ്ഞു
അതേസമയം, 2010ല്‍ 'പാ', 2011ല്‍ 'ഇഷ്‌കിയ', 2012ല്‍ 'ദി ഡേര്‍ട്ടി പിക്ചര്‍', 2013ല്‍ 'കഹാനി' എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു. ഭൂല്‍ ഭുലയ്യ 3 ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. വിദ്യക്കൊപ്പംകാര്‍ത്തിക് ആര്യന്‍, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്.c