കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Update: 2025-03-03 11:47 GMT

ഓസ്‌കറിര്‍ റോക്കോര്‍ഡുകള്‍ ഭേദിച്ച് ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത് അനോറ. മികച്ച ചിത്രം, സവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടിഎന്നിവ ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്. മൈക്കി മാഡിസണ്‍ ആണ് മികച്ച നടി. ദി ബ്രൂട്ടലിസ്റ്റിന്റെ പ്രകടനത്തിന് ഏഡ്രിയല്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. അതേസമയം സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സോയി സെല്‍ദാനയുടെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സോയി സെല്‍ദാനയുടെ പ്രസംഗം. ജാക്വസ് ഓഡിയാര്‍ഡ് എഴുതി സംവിധാനം ചെയ്ത സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ചിത്രമായ എമിലിയ പെരെസ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയ ചിത്രമാണ്. മികച്ച ഗാനം, മികച്ച സഹനടി എന്നി പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട സോയി സല്‍ദാനയുടെ പുരസ്‌കാരംം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗം ഏറെ വൈകാരികമായിരുന്നു. അവാര്‍ഡ് തന്റെ മുത്തശ്ശിക്ക് സമര്‍പ്പിച്ചുകൊണ്ടാണ് താരത്തിന്റെ വൈകാരികമായ പ്രസംഗം. എന്റെ മുത്തശ്ശി ഈ രാജ്യത്തേക്ക് വന്നത് 1961ലാണ്. ഞാന്‍ കുടിയേറ്റ ദമ്പതിമാരുടെ ഒരു അഭിമാനമുള്ള മകളാണ്. സ്വപ്‌നങ്ങളും, കഠിനാധ്വാനവും മൂലം ഞാനിപ്പോള്‍ ഓസ്‌കര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ്. ഞാന്‍ അവസാനത്തെ ആളാകില്ലെന്ന് എനിക്കറിയാം'; സോയി പറഞ്ഞ ഈ വാക്കുകള്‍ക്ക് സദസില്‍ നിന്ന് വലിയ കയ്യടിയാണ് ഉയര്‍ന്നുവന്നത്.

സോയിയുടെ പ്രസംഗം ഇപ്പോഴത്തെ യു എസ് ഗവണ്‍മെന്റിന്റെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി അഭിസംബോധന ചെയ്യുന്നവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ചിലര്‍ ഇത് കുടിയേറ്റത്തെ കുറിച്ചുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുമായി വിമര്‍ശവുമായി വ്യാഖ്യാനിക്കുന്നുണ്ട്.

മികച്ച സഹനടനുള്ള പ്രഖ്യാപനമാണ് ഓസ്‌കറില്‍ ആദ്യം നടന്നത്. എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്‌ലോ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ലാത്വയയില്‍ നിന്നും ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ഫ്‌ലോ. വീക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടുന്ന ചിത്രം. ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ആണ് മികച്ച വസ്ത്രാലങ്കരത്തിന് ഓസ്‌കര്‍ നേടുന്നത്. ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് മികച്ച ഇതര ഭാഷാ ചിത്രം.

Tags:    

Similar News