നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മോഹന്‍ലാലിനും ജ്യേഷ്ഠന്‍ പ്യാരി ലാലിനും പേരിട്ടയാള്‍; സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍

നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Update: 2025-06-07 16:35 GMT
നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ അന്തരിച്ചു; വിട വാങ്ങിയത് മോഹന്‍ലാലിനും ജ്യേഷ്ഠന്‍ പ്യാരി ലാലിനും പേരിട്ടയാള്‍; സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍
  • whatsapp icon

കൊല്ലം: നടന്‍ മോഹന്‍ലാലിന്റെ അമ്മാവന്‍ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു. മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഇദ്ദേഹം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അമൃതപുരിയില്‍ ആയിരുന്നു അന്ത്യം.

മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മോഹന്‍ലാല്‍ നാളുകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഗോപിനാഥന്‍ നായര്‍. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.

ഭാര്യ: രാധാഭായി. മകള്‍: ഗായത്രി, മരുമകന്‍: രാജേഷ്. ചെറുമകള്‍: ദേവിക

Tags:    

Similar News