യുവതെയ്യം കലാകാരന്‍ ആത്മഹത്യ ചെയ്ത് നിലയില്‍; അശ്വന്തിന്റെ അകാല വിയോഗത്തില്‍ നടുങ്ങി കണ്ണൂരിലെ തെയ്യപ്രേമികള്‍
യുവതെയ്യം കലാകാരന്‍ ആത്മഹത്യ ചെയ്ത് നിലയില്‍
കണ്ണൂര്‍: അകാലത്തില്‍ അസ്തമിച്ച അത്ഭുത പ്രതിഭയാണ് ഈ ലോകത്തോട് വിട പറഞ്ഞു. തളിപ്പറമ്പ് കോള്‍ തുരുത്തി സ്വദേശിയായ അശ്വന്ത് (27) പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടിലാണ് അശ്വന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു അശ്വന്ത്.
കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്. മൃതദ്ദേഹം കണ്ണൂര്‍ ടൗണ്‍ പൊലിസ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വടക്കെ മലബാറിലെ തെയ്യ പ്രേമികളുടെ ഹൃദയം കവര്‍ന്ന കലാകാരനാണ് അശ്വന്ത്. മീന്‍ കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാര് പരുത്തീ വീരന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടി പ്രശസ്തനായ അശ്വന്തിന് സോഷ്യല്‍ മീഡയയിലും ഒരുപാട് ഫോളോവേഴ്‌സുണ്ട്.
നന്നേ ചെറുപ്പത്തില്‍ തന്നെ തെയ്യം കെട്ടി തുടങ്ങിയ അശ്വന്ത് വളരെ വേഗത്തില്‍ തന്നെ വടക്കന്‍ കേരളത്തിലെ കാവുകളില്‍ ശ്രദ്ധേയനാവുകയായിരുന്നു. അശ്വന്തിന്റെ തെയ്യക്കോലം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നു പോലും തെയ്യ പ്രേമികളെ ത്തു മായിരുന്നു. അശ്വന്തിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കണ്ണൂരിലെത്തിയത്.