വര്‍ക്കല ബീച്ചില്‍ മസാജിങ്ങിനിടെ അമേരിക്കന്‍ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍
വര്‍ക്കല ബീച്ചില്‍ മസാജിങ്ങിനിടെ അമേരിക്കന്‍ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം
By : സ്വന്തം ലേഖകൻ
Update: 2025-01-13 12:34 GMT
വര്‍ക്കല: വര്‍ക്കല ബീച്ചിലെത്തിയ വിദേശ വനിതയ്ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കൊല്ലം സ്വദേശിയായ യുവാവ് പിടിയില്‍. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം കട്ടയില്‍ പുത്തന്‍വിള വീട്ടില്‍ ആദര്‍ശിനെയാണ് (29) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. വര്‍ക്കലയിലെ പാപനാശം ഹെലിപ്പാഡിന് അടുത്തുള്ള സ്വകാര്യ മസാജിങ് സെന്ററില്‍ എത്തിയ 49കാരിയായ അമേരിക്കന്‍ വനിതയാണ് ലൈംഗിക അതിക്രമം നേരിട്ടത്.
മസാജിങ് നടത്തുന്നതിനിടെ ആദര്‍ശ് ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അമേരിക്കന്‍ വനിതയുടെ പരാതി. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ആദര്‍ശിനെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.