പുലര്‍ച്ചെ ഒരു മണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സഖാക്കള്‍; എസ്എഫ്‌ഐ ജില്ലാ ഭാരവാഹികളായ നാലു പേരാണ് ആക്രമണം നടത്തിയതെന്ന് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് മനോരമ; സിസിടിവിയില്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ 'ലഹരി വീര്യം' വ്യക്തം; ഷാജന്‍ സ്‌കറിയെ വധിക്കാന്‍ ശ്രമിച്ചത് 'കൊടും സിപിഎം ക്രിമിനല്‍'! മിസ്റ്റര്‍ ബിനീഷ് കൊടിയേരിയും അംബാനി ചാനലിലെ 'ഫണ്ടു തട്ടിപ്പുകാരനും' വായിച്ചറിയാന്‍
തിരുവനന്തപുരം: ഇത് ബിനോയ് കൊടിയേരി വായിച്ചറിയാന്‍ വേണ്ടിയുള്ള വാര്‍ത്തയാണ്. മാത്യൂസ് കൊല്ലപ്പള്ളിക്കെതിരെ എന്തോ അപമാന വാര്‍ത്ത മറുനാടന്‍ മലയാളി കൊടുത്തുവെന്ന വ്യാജ പ്രചരണം നടത്തിയ ബിനീഷ് വായിക്കാനുള്ള ന്യൂസ്. കൊടുക്രിമനലാണ് മാത്യൂസ്. തൊടുപുഴയിലെ സിസ് ലി ബാറില്‍ 2019ല്‍ ഇയാള്‍ നടത്തിയ ക്രൂരതയുടെ തെളിവ്. മനോരമയടക്കം എല്ലാവരും ആ വാര്‍ത്ത നല്‍കി. അതിപ്പോഴും മനോരമയിലുണ്ട്. ഇതിനൊപ്പം സിസിടിവി ദൃശ്യങ്ങള്‍ സഹിതം ആ വാര്‍ത്ത മനോരമാ ന്യൂസും നല്‍കി. അതും യു ട്യൂബില്‍ ഇപ്പോഴും ലഭ്യമാണ്. ആ വാര്‍ത്തയിലെ പ്രതിയാണ് മാത്യൂസ് കൊല്ലപ്പള്ളി. മറുനാടന്‍ മലയാളി എഡിറ്ററെ ആക്രമിച്ച കൊടും ക്രിമിനല്‍. സിസ് ലി ബാറിലെ കേസ് ഇന്ന് നിലവില്‍ ഇല്ല. ഹൈക്കോടതിയില്‍ നിന്നും അത് ക്വാഷ് ചെയ്യിച്ചു. പരാതിക്കാരന്റെ കാലു പിടിച്ച് മാപ്പു പറഞ്ഞ് കേസില്‍ നിന്നും ഒഴിവാകുന്നുവെന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാണ് കേസൊഴിവാക്കിയത്. വിചാരണയിലൂടെ അല്ല ആ ക്വാഷിങ്. പൊതുപ്രശ്‌നമല്ലാത്തതു കൊണ്ടും രണ്ട് വ്യക്തികളോ സ്ഥാപനങ്ങളോ തമ്മിലുള്ള തര്‍ക്കത്തിന്റെ ഗണത്തില്‍ വരുന്നതു കൊണ്ടും മാത്രം ഊരിപ്പോയ കേസ്. ഈ കൊടും ക്രിമിനലിനെയാണ് ബിനീഷും സിപിഎം സൈബര്‍ സംഘവും ന്യായീകരിക്കുന്നത്.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ ആക്രമണത്തെ കേരളാ പത്രപ്രവര്‍ത്തക യൂണിയനും അപലപിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ അതില്‍ നടന്നു. അപവാദ വാര്‍ത്ത കൊടുത്തതിനാണ് ഷാജനെ ആക്രമിച്ചതെന്ന വാര്‍ത്ത പോലും ഒരു സ്ത്രീ പീഢന കേസിലെ പ്രതി ന്യായമായി ഉയര്‍ത്തി. ന്യൂസ് 18 കേരളയിലെ മാന്യനായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. നിരവധി അഴിമതി ആരോപണങ്ങള്‍ പോലും ഇയാള്‍ക്കെതിരെയുണ്ട്. അങ്ങനെ സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച് മണിമാളികകള്‍ കെട്ടുന്നവരും മറുനാടന്‍ മലയാളി അപവാദ വാര്‍ത്ത നല്‍കിയെന്ന് പ്രചരിപ്പിക്കുന്നു. സിപിഎം സൈബര്‍ സഖാക്കളെ സുഖിപ്പിച്ച് ഡല്‍ഹിയിലെ ഫണ്ട് വെട്ടിപ്പ് മുക്കിക്കാനുള്ള നീക്കമാണ് ഇതെല്ലാം. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവര്‍ എന്ന വ്യാജേന സമൂഹത്തില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍ വായിക്കാനാണ് ഈ വാര്‍ത്ത. ആരാണ് മാത്യൂസ് കുന്നപ്പള്ളി. 2019ല്‍ മനോരമ നല്‍കിയ വാര്‍ത്തയില്‍ എല്ലാമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഡിവൈഎഫ്‌ഐക്കാരന്‍. 2019ലെ മനോരമ വാര്‍ത്തയില്‍ ഇയാള്‍ ഡിവൈഎഫ്‌ഐ മുതലക്കുളം മേഖലാ ജോയിന്റ് സെക്രട്ടറിയാണ്. മറുനാടനെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ന്യൂസ് 18 കേരളയും അത് പ്രചരിപ്പിച്ച് മറുനാടനെ ജനസമൂഹത്തില്‍ താറടിക്കുന്നവരും അറിയാന്‍ വേണ്ടിയാണ് മനോരമയിലെ പഴയ വാര്‍ത്ത വീണ്ടും നല്‍കുന്നത്. മാത്യൂസ് കൊല്ലപ്പള്ളിയുടെ ക്രിമിനല്‍ ചരിത്രം വിശദീകരിച്ച് കഴിഞ്ഞ ദിവസം മറുനാടന്‍ വിശദ വാര്‍ത്ത ചെയ്തിരുന്നു. അതില്‍ പരാമര്‍ശിച്ച ബാര്‍ ആക്രമണമാണ് മനോരമയും വാര്‍ത്തയായി നല്‍കിയത്.
'പണി' സിനിമയിലെ ക്രിമിനലുകളായ പിള്ളാരെ പോലെ എന്തും ഏതും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലാണ് മാത്യൂസ് കൊല്ലപ്പള്ളി. 2019ലെ ബാര്‍ ആക്രമണ കേസ് അടക്കം വലിയ ചര്‍ച്ചയായി. ഈ ക്രിമിനലിനെ എല്ലാവരും തിരിച്ചറിഞ്ഞു. അതു കൊണ്ടാണ് മാത്യൂസിനെ പ്രണയിച്ച അനുഷയോട് അതിലെ ചതിയെ കുറിച്ച് ആ കുട്ടിയുടെ അമ്മയും സഹോദരങ്ങളും പറഞ്ഞത്. അതു കേള്‍ക്കാതെ ആ കുട്ടി മാത്യൂസിനെ തന്നെ കല്യാണം കഴിച്ചു. രണ്ടു മാസം തികയും മുമ്പ് ആത്മഹത്യ ചെയ്തു. ഈ വാര്‍ത്തയാണ് മാത്യൂസ് കൊല്ലപ്പള്ളിയ്‌ക്കെതിരെ മറുനാടന്‍ നല്‍കിയത്. എല്ലാ പത്രങ്ങളിലും ഈ വാര്‍ത്ത 2023ല്‍ വന്നിട്ടുണ്ട്. ആ പാവം കുട്ടിയുടെ വീട്ടുകാരുടെ വേദന വാര്‍ത്തയാക്കിയത് എങ്ങനെ അപവാദ പ്രചരണമാകും. ആ കേസില്‍ ഡിവൈഎഫ്‌ഐക്കാരനെതിരെ കേരളാ പോലീസിന് ഒന്നും ചെയ്യാനായില്ല. ഉന്നത തല ഗൂഡാലോചനയാണ് ഇതിനെല്ലാം പിന്നില്‍. ഇതിനൊപ്പം പല കേസുകളില്‍ നിന്നും മാത്യൂസിനെ ഊരിയെടുത്ത് രക്ഷിച്ചു. അതിന് കാരണം 2019ലെ ബാര്‍ ആക്രമണ കേസില്‍ മനോരമ വാര്‍ത്ത പറയുന്ന 'ഡിവൈഎഫ്‌ഐ ബന്ധം' മാത്രമാണ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിപിഎം ക്രിമിനലാണ് മാത്യൂസ് കൊല്ലപ്പള്ളി. സ്വന്തം ഭാര്യയെ മരണത്തിന് വിട്ടുകൊടുത്ത വ്യക്തി. ഈ വ്യക്തിയാണ് ബിനീഷ് കൊടിയേരി വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇതിന് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഗൂഡാലോചനയിലൂടെ കള്ള വാര്‍ത്തയും ഉണ്ടാക്കി. അതുകൊണ്ടാണ് മനോരമയുടെ ഈ വാര്‍ത്ത നല്‍കേണ്ടി വരുന്നത്.
2019ല്‍ മനോരമ നല്‍കിയ വീഡിയോ സ്‌റ്റോറി വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം: ഇടുക്കി: തൊടുപുഴയില്‍ മദ്യശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം. പുലര്‍ച്ചെ ഒരുമണിക്കു ശേഷം മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. എസ്എഫ്‌ഐ ഇടുക്കി ജില്ലാഭാരവാഹികളായ നാലുപേരാണ് ആക്രമണം നടത്തിയത്. ബാറില്‍ നിന്നും പണം കവര്‍ന്നതായും പരാതിയുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു.
പുലര്‍ച്ചെ ഒരു മണിക്കു ശേഷമെത്തിയ സംഘം മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സമയത്തു മദ്യം നല്‍കാനാവില്ലെന്നു റിസപ്ഷനിസ്റ്റായ ബോണ എന്നയാള്‍ പറഞ്ഞു. ഇതോടെ നാലംഗ സംഘം അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. രണ്ടു പേര്‍ പിടിച്ചു വച്ച ശേഷം മറ്റുള്ളവര്‍ മര്‍ദിച്ചു. ഇതിനിടെ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 22000 രൂപയും സംഘം തട്ടിയെടുത്തു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.-ഇതാണ് ആ വാര്‍ത്ത. വെബില്‍ പറയുന്നത് പ്രകാരം 2019 സെപ്റ്റംബറിലാണ് ഈ കേസ്. ഇത് പിന്നീട് ഹൈക്കോടതിയില്‍ നിന്നും പരാതിക്കാരില്‍ നിന്നും സത്യവാങ്മൂലം വാങ്ങി ക്വാഷ് ചെയ്തുവെന്നതിന്റെ രേഖകളും വെബില്‍ ലഭ്യമാണ്.
2019ല്‍ മനോരമ ന്യൂസ് നല്‍കിയ വീഡിയോ റിപ്പോര്‍ട്ട് ചുവടെ
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികള്‍ പിടയിലായിട്ടുണ്ട്. ബംഗളുരുവില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഷാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളിലേക്ക് പോലീസ് എത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്താണ്. വധശ്രമത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിടുകയാണ് ഉണ്ടായത്. ഇക്കാര്യം പോലീസ് ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് ട്രാക്ക് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. തൊടുപുഴയിലെ പോലീസ് സംഘമാണ് ബംഗളുരുവില്‍ എത്തി പ്രതികളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്.
ഷാജന്‍ സ്‌കറിയ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജന്‍ സ്‌കറിയെയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി മറുനാടന്‍ മലയാളിയ്‌ക്കെതിരെ ന്യൂസ് 18 കേരളയില്‍ വാര്‍ത്ത വന്നിരുന്നു. പിന്നാലെ മറ്റു ചിലരും നല്‍കി. മാത്യൂസ് കൊല്ലപ്പള്ളിയെ വിശുദ്ധമാക്കാനുള്ള ശ്രമമായിരുന്നു ആ വാര്‍ത്ത. സിപിഎം സൈബര്‍ സംഘങ്ങളുടെ ഗൂഡാലോചനയുടെ ഫലമായിരുന്നു ഈ വാര്‍ത്ത.