ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു; അപകടം കേരള എക്‌സ്പ്രസ് ഇടിച്ച്; എല്ലാവരും തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികള്‍; മരിച്ചത് രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും; അപകടം ഷൊര്‍ണൂര്‍ പാലത്തില്‍ വച്ച്
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടിയാണ് നാലുപേരും മരിച്ചത്. എല്ലാവരും തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ്. രണ്ടുസ്ത്രീകളും രണ്ടുപുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.
മരിച്ചത് തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ്. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കിട്ടി. പുഴയിലേക്ക് വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്
മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്്. ഇവര്‍ റെയില്‍വെയുടെ കരാര്‍ ശുചീകരണ തൊഴിലാളികളാണ്. ട്രെയിന്‍ വരുന്നതിനെ കുറിച്ച് ഇവര്‍ക്ക് അറിവ് കിട്ടിയില്ലെന്നാണ് സൂചന.
ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പാലത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ വന്നപ്പോള്‍ ട്രാക്കില്‍ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.