കണ്ടാല്‍ ചോക്ലേറ്റും മറ്റുഭക്ഷ്യ വസ്തുക്കളും; കസ്റ്റംസ് ഡോഗ് സ്‌ക്വാഡിലെ ജാനുവിന് സംശയം; നെടുമ്പാശേരിയില്‍ പിടികൂടിയത് രണ്ടുകോടിയുടെ കഞ്ചാവ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

നെടുമ്പാശേരിയില്‍ രണ്ടുകോടിയുടെ കഞ്ചാവ് പിടികൂടി

Update: 2024-09-30 14:31 GMT

കൊച്ചി: ബാങ്കോക്കില്‍ നിന്നും 2 കോടിയിലേറെ രൂപയുടെ കഞ്ചാവ് കടത്തി കൊണ്ടു വന്ന യുവാവ് നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചോക്ലേറ്റും മറ്റ് ഭക്ഷ്യവസ്തുക്കളുമെന്ന് തോന്നുന്ന വിധത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചത്.

രാജ്യാന്തര മാര്‍ക്കറ്റില്‍ വളരെയേറെ വിലയും ലഹരിയുമുള്ള കഞ്ചാവാണിത്. 4238 ഗ്രാം കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തിയത്

അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആലുവ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു

ആര്‍ക്കുവേണ്ടിയാണ് വിദേശത്തു നിന്നും ഇത്രയേറെ കഞ്ചാവ് എത്തിച്ചതെന്നും എവിടെയൊക്കെയാണ് ഇത് വിറ്റഴിക്കുന്നതെന്നും വിശദമായി അന്വേഷിക്കും.

സംസ്ഥാനത്ത് ഇറക്കുമതി ചരക്കില്‍ കഞ്ചാവ് കണ്ടെത്തുന്നത് അപൂര്‍വ സംഭവമാണ്. പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം, കസ്റ്റംസ് കെ 9 സ്‌ക്വാഡിലെ ജാനു എന്ന നായയും പങ്കെടുത്തു.

Tags:    

Similar News