സൈനികനാകാൻ കഠിനാദ്ധ്വാനം; ഒടുവിൽ കൈയിൽ പച്ചകുത്തിയതിനാൽ അവസരം നഷ്ടമായി; മനോവിഷമത്തിൽ 17-കാരൻ തൂങ്ങിമരിച്ചു
മധുര: മധുരയിൽ 17-കാരൻ ജീവനൊടുക്കിയത് കൈയിൽ പച്ചകുത്തിയതിനെ തുടർന്ന് സൈന്യത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിൻ്റെ മനോവിഷമത്തിൽ. മധുര തത്തനേരി സ്വദേശി ബാലമുരുകൻ്റെ മകൻ യോഗാ സുധീഷ് ആണ് മരിച്ചത്. മധുരയിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു യോഗാ സുധീഷ്.
സൈനിക ജോലി ലഭിക്കാനായി കുറച്ച് കാലമായി യോഗാ സുധീഷ് പരിശീലനങ്ങൾ നടത്തി വരികയായിരുന്നു. ഈറോഡിൽ നടന്ന സൈനിക റിക്രൂട്ട്‌മെൻ്റ് ക്യാമ്പിൽ ശാരീരികക്ഷമതാ പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് ഇയാൾ കടുത്ത മാനസിക വിഷാധത്തിലായിരുന്നു. യോഗാ സുധീഷ് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ സെല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.