ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു; വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള ആക്രമണം നിയന്ത്രണ രേഖയ്ക്ക് സമീപം; സൈനികരുടെ പരമമായ ത്യാഗത്തെ സല്യൂട്ട് ചെയ്ത് വൈറ്റ് നൈറ്റ് കോര്‍പ്‌സ്

ജമ്മു-കശ്മീരില്‍ ഭീകരരുടെ ബോംബാക്രമണത്തില്‍ രണ്ടുസൈനികര്‍ക്ക് വീരമൃത്യു

Update: 2025-02-11 12:59 GMT

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അഖ്‌നൂരില്‍ തീവ്രവാദികളുടെ ബോംബ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. അഖ്‌നൂര്‍ മേഖലയില്‍ വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു ഉപയോഗിച്ചായിരുന്നു തീവ്രവാദികളുടെ ആക്രമണം.

ജമ്മുവിലെ നഗ്രോട്ട കന്റോണ്‍മെന്റ് ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സിലെ രണ്ടുസൈനികരാണ് പട്രോളിങ്ങിനിടെ ബോംബ് സ്്‌ഫോടനത്തിന് ഇരയായത്. നിയന്ത്രണ രേഖയിലെ പട്രോളിങ്ങിന് നിയോഗിച്ചവരായിരുന്നു ഇരുസൈനികരും.

ധീരരായ രണ്ടുസൈനികരുടെയും പരമമായ ത്യാഗത്തിന് മുന്നില്‍ സല്യൂട്ട് ചെയ്ത് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.

അഖ്‌നൂര്‍ മേഖലയില്‍ സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ മേഖലയില്‍ ഒരു തുരുമ്പെടുത്ത മോര്‍ട്ടാര്‍ ഷെല്‍ സുരക്ഷിതമായി നിര്‍വീര്യമാക്കിയിരുന്നു. നമന്തര്‍ ഗ്രാമത്തിലെ പ്രതാപ് കനാലിന് അടുത്താണ് ഈ മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അധികാരികളെ അറിയിച്ചതോടെ അത് നിര്‍വീര്യമാക്കാന്‍ സാധിച്ചു.

Tags:    

Similar News