'യു'ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; എതിരെ എത്തിയ ലോറി ബസിനെ ഇടിച്ച് തെറിപ്പിച്ചു; കുത്തിമറിഞ്ഞ് ഡിവൈഡറിലിടിച്ചു; പത്ത് പേർക്ക് പരിക്ക്; ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്; സംഭവം ചെന്നൈയിൽ
By : സ്വന്തം ലേഖകൻ
Update: 2024-12-10 07:01 GMT
ചെന്നൈ: ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. തമിഴ്നാട് ശ്രീപെരുംപുത്തൂരിലാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയുടെ ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
തണ്ടലം ജംഗ്ഷനിൽ 'യൂ' ടേണിന് ശ്രമിക്കുമ്പോൾ പിന്നിലൂടെ വന്ന ലോറി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. ഇവരെ ശ്രീപെരുംപുത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ചെന്നൈ- ബെംഗളൂരു ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.
ബസിൽ ഉണ്ടായിരുന്ന 9 പേർക്കും റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാൾക്കുമാണ് പരിക്ക് പറ്റിയത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചയാളാണ് അപകടത്തിൽ പെട്ട ബസ് ഇയാളുടെ ദേഹത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.