പഹൽഗാമിൽ ഭീകരാക്രമണം; എങ്ങും കാതടിപ്പിക്കുന്ന വെടി ശബ്ദം; നാട്ടുകാർ കുതറിയോടി; അഞ്ച് വിനോദ സഞ്ചാരികൾക്ക് പരിക്ക്; സ്ഥലത്ത് സുരക്ഷാ സേന ഇരച്ചെത്തി; തിരച്ചിൽ തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-04-22 11:40 GMT
പഹൽഗാം: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതായി വിവരങ്ങൾ. അഞ്ച് വിനോദ സഞ്ചാരികൾക്ക് പരിക്ക് പറ്റുകയും ചെയ്തു. വെടി ശബ്ദം നാട്ടുകാർ അടക്കം കുതറിയോടി. സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് എത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് പഹൽഗാമിലെ ഒരു ടൂറിസ്റ്റ് റിസോർട്ടിന്റെ മുകളിലെ പുൽമേടുകളിൽ വെടിയൊച്ചകൾ കേട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. കാൽനടയായോ കുതിരകളിലോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേകാനാകൂ. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.