ഡൽഹിയെ നടുക്കി വെടിവെയ്പ്പ്; അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു; കാരണം വ്യക്തമല്ല; അന്വേഷണം ഊർജിതമാക്കി പോലീസ്

Update: 2025-09-06 07:32 GMT

ഡൽഹി: ഡൽഹി പ്രതാപ് നഗറിൽ ഇന്നലെ രാത്രിയുണ്ടായ അജ്ഞാതന്റെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. സുധീർ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഇവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതൊരു കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരവും, ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാൻ പോലീസ് പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മരിച്ച സുധീറിൻ്റെ സഹോദരൻ അജയ് കുമാർ പറയുന്നതനുസരിച്ച്, ആക്രമണത്തിന് പിന്നിൽ ഇരകൾക്ക് പരിചയമുള്ളവരാണെന്ന് സൂചനയുണ്ട്. പ്രതികൾ അയൽവാസികളാണെന്നും, അവർ 6-7 റൗണ്ട് വെടിയുതിർത്തെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News