കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് അപകടം; കാണികൾ നിലവിളിച്ചോടി; മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം റായ്‌പൂരിൽ

Update: 2025-09-21 07:15 GMT

റായ്‌പൂർ: ചത്തീസ്‌ഗഢിൽ കബഡി മത്സരം നടക്കുന്നതിനിടെ ടെന്റ് വൈദ്യുതി ലൈനിൽ തട്ടി അപകടം. സംഭവത്തിൽ മൂന്ന് പേർ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊണ്ടഗോൺ ജില്ലയിലെ റാവസ്‌വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.

മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതിനെത്തുടർന്ന് കാണികൾക്കായി സ്ഥാപിച്ചിരുന്ന ടെന്റ് ഇളകി മറിഞ്ഞ് സമീപത്തെ 11-കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഇതോടെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ഇവരെ സമീപത്തെ വിശ്രാംപൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ ചികിത്സയിലിരിക്കെ മരിച്ചു. സതീഷ് നേതാം, ശ്യാംലാൽ നേതാം, സുനിൽ ഛോരി എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News