'ഭാരത് മാട്രിമോണി'യിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ; പ്രൊഫൈലിൽ വിവാഹിതയായ സ്ത്രീയുടെ പടം; പിന്നാലെ കല്യാണം കഴിക്കാൻ പയ്യന്മാരുടെ നീണ്ട നിര; പുലിവാല് പിടിച്ച് ദമ്പതികൾ; ഒടുവിൽ വിശദികരണം ഇങ്ങനെ..!

Update: 2024-11-06 12:34 GMT

മുംബൈ: നാട്ടിൽ ഇപ്പോൾ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികൾ ഇല്ലാത്ത അവസ്ഥയാണ്. ചിലർ അവസാനം ഗതികെട്ട് മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കുന്നു. പക്ഷെ അതിൽ നിന്നും പണികിട്ടിയത് യുവാക്കളുടെ അവസ്ഥ എന്തായിരിക്കും. അങ്ങനെ ഒരു സംഭവമാണ് മുംബൈയിൽ നടന്നിരിക്കുന്നത്. മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ കണ്ടെത്തിയത്.

വ്യാജ പ്രൊഫൈലിലാണ് വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഉപയോ​ഗിച്ചിരിക്കുന്നത്.'സ്വാതി മുകുന്ദ്' എന്ന സ്ത്രീയുടെ ഫോട്ടോയാണ് ഉപയോ​ഗിച്ചത്. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി യുവതി രം​ഗത്തെത്തി. ഒരു മാട്രിമോണിയൽ ആപ്പ് വഴിയല്ല താൻ വിവാഹിതയായതെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇവർ പറയുന്നു.

ഇൻസ്റ്റ​ഗ്രാമിൽ രണ്ട് ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവറാണ് സ്വാതി. താനും ഭർത്താവും മാട്രിമോണിയൽ സൈറ്റ് വഴിയല്ല കണ്ടുമുട്ടിയതെന്നും ഇവർ പറയുന്നു. ആപ്പിൻ്റെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ തൻ്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് താൻ ഞെട്ടിപ്പോയെന്നും പറഞ്ഞു.

സംഭവത്തിൽ നിരവധിപ്പേരാണ് അഭിപ്രായവുമായി രംഗത്ത് വന്നത്. മിക്ക മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പ് നടത്തുന്നുവെന്നും നിരവധിപ്പേർ പറയുന്നു.

Tags:    

Similar News