'ദിസ് മിഷൻ ഈസ് ഇംപോസിബിൾ'; കണ്ണാടിക്കൂട്ടിലെ ബോർഡിൽ മരതക നെക്‌ലസും കമ്മലുകളും; ഏതു കള്ളം വിചാരിച്ചാലും കൊണ്ടുപോകാൻ പറ്റില്ലെന്ന് ഫെവികോൾ; ലൂവ്രിനെ ട്രോളിയ പരസ്യം വൈറൽ

Update: 2025-10-24 14:00 GMT

മുംബൈ: പ്രശസ്ത ബ്രാൻഡായ ഫെവികോളിന്റെ പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാരിസിലെ പ്രശസ്തമായ ലൂവ്ർ മ്യൂസിയത്തിൽ അടുത്തിടെ നടന്ന മോഷണത്തെ ട്രോളിയാണ് ഫെവികോളിന്റെ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. 'ദിസ് മിഷൻ ഈസ് ഇംപോസിബിൾ' എന്ന അടിക്കുറിപ്പോടെയാണ് പരസ്യം. ഒരു കണ്ണാടിക്കൂട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന മരതക നെക്‌ലസും കമ്മലുകളും ഫെവികോൾ ഉപയോഗിച്ച് ഒട്ടിച്ചു വെച്ചിരിക്കുന്ന തരത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.

അത് എത്ര ശക്തനായാലും മോഷ്ടാവിനാൽ അടർത്തി മാറ്റാൻ കഴിയില്ലെന്ന രസകരമായ അവകാശവാദം ഉന്നയിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പരസ്യം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ശ്രദ്ധ നേടുകയും നിരവധിപേർ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. നവംബർ 19ന് ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നിന്ന് ഏകദേശം 8.8 കോടി യൂറോ (ഏകദേശം 900 കോടി രൂപ) വിലമതിക്കുന്ന രത്നാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷണം നടന്നത് മ്യൂസിയം തുറന്ന് അരമണിക്കൂറിനകമായിരുന്നു.

മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നിന്നാണ് വൻ കവർച്ച നടന്നത്. ഏകദേശം മോഷ്ടാക്കൾ കൊണ്ടുപോയ ആഭരണങ്ങളിൽ പലതും ഫ്രഞ്ച് രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങളിൽ ഇന്ദ്രനീലകിരീടം, ഇന്ദ്രനീലമാല, വിവാഹമാല, രാജ്ഞിയുടെ കിരീടം, വജ്രപതക്കം, കമ്മലുകൾ, വസ്ത്ര പതക്കം എന്നിവ ഉൾപ്പെടുന്നു.

Tags:    

Similar News