റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്; സ്വര്‍ണവില 83,000ലേക്ക്, മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 5000 രൂപ
റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്;
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചതോടെയാണ് ശനിയാഴ്ചത്തെ 82,240 എന്ന റെക്കോര്‍ഡ് തിരുത്തിയത്. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.
യുഎസ് പലിശ നിരക്ക് കുറച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഇടിവിന് കാരണമായത്. എന്നാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനത്തും പ്രതിഫലിക്കുകയായിരുന്നു.