അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കേസിൽ നഴ്‌സിനെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍: ശരീരത്തിൽ അമിത അളവിൽ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദ്യുമ്‌ന കുമാര്‍ (24) ആണ് അറസ്റ്റിലായത്. അതുപ്പോലെ കൊലപാതകത്തിന് പ്രദ്യുമ്‌നനെ സഹായിച്ച നഴ്‌സുമാരായ റോജി പത്ര, എജിത ഭൂയാന്‍ എന്നിവരേയും പോലീസ് കൈയ്യോടെ പൊക്കി.
ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. പ്രദ്യുമ്‌നയുടെ ഭാര്യ സുബശ്രീ നായ്ക്ക്(26) ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് പ്രതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സുബശ്രീ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. ഒടുവിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് സുബശ്രീയുടെ മരണമെന്ന് തെളിഞ്ഞു. ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി.
ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കൊലപാതകത്തിൽ നഴ്‌സുമാരായ റോജിയും എജിതയും ചേര്‍ന്ന് സുബശ്രീയെ കൊലപ്പെടുത്തിയതാണെന്ന് പ്രദ്യുമ്‌ന വ്യക്തമാക്കി.
2020ലായിരുന്നു സ്വദേശിനിയായ സുബശ്രീയും പ്രദ്യുമ്‌നയും തമ്മിലുള്ള വിവാഹം. ഏറെ നാള്‍ പ്രണയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം പ്രദ്യുമ്‌ന സുബശ്രീയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഇതോടെ സുബശ്രീ സ്വന്തം വീട്ടിലേക്ക് പോയി.
ഫാര്‍മസിസ്റ്റായ പ്രദ്യുമ്‌ന 2023ലാണ് എജിതയെ പരിചയപ്പെടുന്നത്. പിന്നീട് റോജിയേയും പരിചയപ്പെട്ടു. മൂന്ന് പേര്‍ക്കുമിടയില്‍ സൗഹൃദമുടലെടുത്തു. ഇതിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടു. സുബശ്രീ തന്നെ സ്ഥിരം ഉപദ്രവിക്കുകയാണെന്നും അവളെ കൊലപ്പെടുത്തണമെന്നും പ്രദ്യുമ്‌ന സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് സുബശ്രീയെ കൊലപ്പെടുത്താന്‍ ഒടുവിൽ തീരുമാനം എടുത്തത്.
ഞായറാഴ്ച പ്രദ്യുമ്‌ന സുബശ്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തൊട്ടടുത്ത ദിവസം പ്രദ്യുമ്‌ന സുബശ്രീയെ റോജിയുടെ വീട്ടിലെത്തിച്ചു. ഈ സമയം എജിതയും അവിടെയുണ്ടായിരുന്നു. പദ്ധതിപ്രകാരം സുബശ്രീയുടെ ശരീരത്തില്‍ അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചു. പിന്നാലെ സുബശ്രീ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.