അച്ഛനുമായി വഴക്കിട്ടു; ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല; 'ഷേവിങ് സെറ്റ്' എടുത്ത് വിഴുങ്ങി 20- കാരന്‍; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം ഡൽഹിയിൽ

Update: 2024-12-27 16:44 GMT

ഡല്‍ഹി: അച്ഛനുമായി വഴക്കിട്ടതിനെ തുടർന്ന് ദേഷ്യം സഹിക്കാൻ വയ്യാതെ 'ഷേവിങ് സെറ്റ്' എടുത്ത് വിഴുങ്ങി 20-കാരന്‍. യുവാവിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി സ്വദേശിയായ യുവാവാണ് ഷേവിങ് സെറ്റ് എടുത്ത് വിഴുങ്ങിയത്. യുവാവിന് വിഷാദരോഗവും ആത്മഹത്യാപ്രേരണയുമുള്ളതായാണ് ലഭിക്കുന്ന വിവരങ്ങൾ.

ബ്ലേഡും ഹോള്‍ഡറും ഹാന്‍ഡിലും അടങ്ങുന്ന ഷേവിങ് സെറ്റ് രണ്ട് ഭാഗങ്ങളായാണ് ഇയാള്‍ വിഴുങ്ങിയത്. ബ്ലേഡ് ഇയാളുടെ ആമാശയത്തില്‍ തങ്ങിനിന്നു. എന്നാല്‍ ഹാന്‍ഡില്‍ വന്‍കുടലുവരെയെത്തി.

ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഷേവിങ് സെറ്റ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. യുവാവ് സുഖം പ്രാപിച്ചുവരികയാണ്. വിഷാദരോഗത്തിനുള്ള കൗണ്‍സിലിങ്ങും യുവാവിന് നൽകി വരുന്നുണ്ട്.

Tags:    

Similar News