മെട്രോ കോച്ചിൽ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ അടി; അലറിവിളിച്ച് മുഷ്ടിചുരുട്ടി മുട്ടൻ തല്ല്; സിനിമയെ വെല്ലും രംഗങ്ങൾ; യാത്രക്കാർ ഇടപെട്ടപ്പോൾ സംഭവിച്ചത്

Update: 2025-10-04 17:08 GMT

ഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന യാത്രാ മാർഗ്ഗമായ ഡൽഹി മെട്രോയിൽ വീണ്ടും യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ട്രെയിനിൽ യാത്ര ചെയ്ത മറ്റൊരാൾ പകർത്തിയ ദൃശ്യങ്ങളിൽ, ഒരാൾ മറ്റൊരാളെ തള്ളിവീഴ്ത്തുകയും പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്യുന്നതായി കാണാം. തറയിൽ വീണ യുവാവ് തിരിച്ചടിച്ചതോടെ വാക്കുതർക്കം രൂക്ഷമായി. തുടർന്ന് ഒരാൾ മറ്റൊരാളുടെ മുടിയിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

മെട്രോ കോച്ചിനുള്ളിലെ ബഹളം കണ്ട് മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. പലരും ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, മറ്റ് യാത്രക്കാർ ഇടപെട്ട് ഇരുവർക്കുമിടയിൽ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു. എന്നാൽ, വേർപെടുത്തിയ ശേഷവും ഇരുവരും തമ്മിൽ വാക്കേറ്റം തുടർന്നു.

ഇത്തരം സംഭവങ്ങൾ ഡൽഹി മെട്രോയിൽ പതിവാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പലരും പ്രതികരിച്ചു. മെട്രോ യാത്രക്കാർക്കിടയിൽ സംഘർഷങ്ങൾ വർധിക്കുന്നത് ആശങ്ക ഉളവാക്കുന്നു.

Tags:    

Similar News