യുവതിക്ക് സാമൂഹികമാധ്യമം വഴി ജന്മദിന ആശംസ അയച്ചു; പ്രതിശ്രുതവരനും സംഘവും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു
By : സ്വന്തം ലേഖകൻ
Update: 2026-01-02 05:06 GMT
ബെംഗളൂരു: യുവതിക്ക് ജന്മദിന ആശംസയറിയിച്ച് സാമൂഹികമാധ്യമം വഴി സന്ദേശമയച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റു മരിച്ചു. ചിക്കമഗളൂരു തരികെരെ താലൂക്കിലെ ഉദെവ സ്വദേശി മഞ്ജുനാഥാണ് (28) മരിച്ചത്. യുവതിയുടെ പ്രതിശ്രുതവരന് വേണുവും സംഘവും നടത്തിയ ആക്രമണത്തിലാണ് മഞ്ജുനാഥിന് കുത്തേറ്റതെന്ന് തരികെരെ പോലീസ് പറഞ്ഞു.
മഞ്ജുനാഥും യുവതിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ബുധനാഴ്ച തരികെരെയിലെ അത്തിഗനലു ഗ്രാമത്തിലാണ് അക്രമമുണ്ടായത്. ഇവിടെ ജോലിക്കെത്തിയതായിരുന്നു മഞ്ജുനാഥ്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പോലീസ് കേസെടുത്തു.