മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റു; അമ്മയും കൂട്ടാളികളും അറസ്റ്റില്‍
മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ വിറ്റു; അമ്മയും കൂട്ടാളികളും അറസ്റ്റില്‍
മുംബൈ: മോഷണക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ നവജാത ശിശുവിനെ വിറ്റ അമ്മയെ പോലിസ് അറസ്റ്റ് ചെയ്തു. നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ ദാദര്‍ സ്വദേശിയായ മനീഷ യാദവും (32) എട്ട് കൂട്ടാളികളെയുമാണ് മാട്ടുംഗ പൊലീസ് അറസ്റ്റ് ചെയ്തത്. മരുമകള്‍ നവജാതശിശുവിനെ ബെംഗളൂരുവിലുള്ള സംഘത്തിനു വിറ്റെന്ന് കാട്ടി ഭര്‍തൃമാതാവ് പ്രമീള പവാറാണ് മാട്ടുംഗ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന്, കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. അറസ്റ്റിലായവരില്‍ നഴ്‌സും കല്യാണ ബ്രോക്കര്‍മാരും ഉള്‍പ്പെടെയുണ്ടെന്നും വന്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. 45 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതില്‍ 1.5 ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാര്‍ക്കുമാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ പിന്നീട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി.