'മോക്ഷം' പ്രാപിക്കുമെന്ന വിശ്വാസത്താല്‍ വിഷം കഴിച്ചു; തിരുവണ്ണാമലയിലെ ഹോട്ടല്‍ മുറിയില്‍ നാലു പേര്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

തിരുവണ്ണാമലയിലെ ഹോട്ടല്‍ മുറിയില്‍ നാലു പേര്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

Update: 2024-12-29 00:27 GMT

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ നാലുപേലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി മൂന്നു പേര്‍ കുടുംബാംഗങ്ങളാണ്. മഹാകാല വ്യാസര്‍, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. 'മോക്ഷം' പ്രാപിക്കുമെന്ന വിശ്വാസത്താല്‍ നാലുപേരും വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലില്‍നിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാല്‍ തിരുവണ്ണാമലയില്‍ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയില്‍ പറയുന്നത്. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News