അഫ്ഗാനുമായി വിവിധ മേഖലകളില്‍ സഹകരണം തുടരുമെന്ന് ഇന്ത്യ; പിന്തുണയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി
പിന്തുണയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രി
അഫ്ഗാനുമായി വിവിധ മേഖലകളില്‍ സഹകരണം തുടരുമെന്ന് ഇന്ത്യ; പിന്തുണയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍ ആക്ടിങ് വിദേശകാര്യമന്ത്രിന്യൂഡല്‍ഹി: താലിബാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി മൗലവി അമിര്‍ ഖാന്‍ മുത്താഖ്വിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദുബായില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അഫ്ഗാനിസ്താന് നല്‍കിവരുന്ന മാനുഷിക സഹകരണം, ഉഭയകക്ഷി പ്രശ്നങ്ങള്‍, മേഖലയിലെ സുരക്ഷ എന്നിവയില്‍ ചര്‍ച്ച നടന്നതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു.
ഇരുഭാഗത്തുനിന്നും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയുടെ ഭാഗമായിരുന്നു. അഫ്ഗാന്‍ ജനതയ്ക്കുള്ള സഹായം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതായി രണ്‍ധീര്‍ ജയ്സ്വാള്‍ കുറിച്ചു. ചബഹാര്‍ തുറമുഖംവഴിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായി. അഫ്ഗാനിലെ അഭയാര്‍ഥി പുനരധിവാസത്തിനും ആരോഗ്യമേഖലയ്ക്കും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.
അഫ്ഗാനിലെ ജനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയില്‍ വിദേശകാര്യമന്ത്രി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രിക്കറ്റടക്കമുള്ള കായികമേഖലയിലെ സഹകരണം ശക്തിപ്പെടുത്തും. ഇരുരാജ്യങ്ങള്‍ തമ്മിലെ ബന്ധം തുടരാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.