പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പും രാവിലെ അതിശൈത്യവും; ഫെബ്രുവരിയിലും മഞ്ഞില്‍ കുളിച്ച് ഊട്ടി
പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പും രാവിലെ അതിശൈത്യവും; ഫെബ്രുവരിയിലും മഞ്ഞില്‍ കുളിച്ച് ഊട്ടി 0
By : സ്വന്തം ലേഖകൻ
Update: 2025-02-10 02:49 GMT
ഊട്ടി: ഫെബ്രുവരിയിലും മഞ്ഞില്‍ കുളിച്ച് ഊട്ടി. കുതിരപ്പന്തയമൈതാനം, റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍, കാന്തല്‍, തലൈക്കുന്ത തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിലാണു മഞ്ഞുവീഴ്ച കൂടുതല്‍ കാണപ്പെടുന്നത്. പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പും അതിരാവിലെ അതിശൈത്യവുമാണ്. സാധാരണയായി ഡിസംബറില്‍ ആരംഭിച്ച് ജനുവരി അവസാനമാവുമ്പോഴേക്കും മഞ്ഞുവീഴ്ച കുറയാറാണു പതിവ്.
ജനുവരി 3നു പൂജ്യം ഡിഗ്രിയും 4നു മൈനസ് 1 ഡിഗ്രിയും ആയിരുന്നു ഊട്ടിയിലെ കുറഞ്ഞ താപനില. കഴിഞ്ഞ 4 ദിവസങ്ങളായി വീണ്ടും അതിശൈത്യമാണ് ഊട്ടിയില്‍. മഞ്ഞുവീഴ്ചയുടെ കാഠിന്യം വീണ്ടും കൂടി. ശനിയാഴ്ച രാവിലെ തലൈക്കുന്തയില്‍ കുറഞ്ഞ താപനില ഒരു ഡിഗ്രിയില്‍ എത്തിയിരുന്നു. മഞ്ഞുവീഴ്ച ഏതാനും നാളുകള്‍ കൂടി തുടരാനാണു സാധ്യത.