കനത്ത മഴയില്‍ വെള്ളത്തിനടിയിലായി മുംബൈ നഗരം; റോഡുകളും റെയില്‍പാതകളും മുങ്ങി: ഇടിമിന്നലേറ്റ് ഒരു മരണം

കനത്ത മഴയില്‍ വെള്ളത്തിനടിയിലായി മുംബൈ നഗരം

Update: 2025-05-27 04:08 GMT

മുംബൈ: കാലവര്‍ഷം പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതോടെ മുംബൈ നഗരം വെള്ളത്തിനടിയിലായി. റോഡുകളും റെയില്‍പാതകളും മുങ്ങിയതിനാല്‍ ഗതാഗതം തടസപ്പെട്ടു. റണ്‍വേയില്‍ വെള്ളം കയറിയതോടെ വിമാന സര്‍വീസുകളും താറുമാറായി. ഇന്ന് ഐ.എം.ഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ബുധനാഴ്ച വരെ ഇടിയോടു കൂടിയ അതിശക്തമായ മഴും കാറ്റും തുടരുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. അതേസമയം, മഴ 30 വരെ സജീവമായി തുടരാനാണ് സാദ്ധ്യത.

ഇന്നലെ താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, സിയോന്‍, ദാദര്‍, പരേല്‍ എന്നിവിടങ്ങളാണ് വെള്ളത്തിനടിയിലായത്. മുംബൈ നരിമാന്‍ പോയിന്റില്‍ ഇന്നലെ രാവിലെ ആറ് മുതല്‍ ഏഴുമണി വരെ 40 മില്ലിമീറ്റര്‍ മഴ പെയ്തു. ഗ്രാന്റ് റോഡ് (36 എം.എം), കൊളാബ (21 എം.എം) എന്നിവിടങ്ങളിലും കനത്ത മഴയാണ്. ഈ മേയില്‍ മാത്രം 295 മില്ലിമീറ്റര്‍ മഴയാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. ഇതിന് മുന്‍പ് 1918 മേയിലാന്‍ണ് 279.4 മില്ലിമീറ്റര്‍ മഴ ലഭിച്ചത്. അതേസമയം, 35 വര്‍ഷത്തിനിടെ ആദ്യമായാണ് മണ്‍സൂണ്‍ നേരത്തേ എത്തുന്നതെന്ന് ഐ.എം.ഡി അറിയിച്ചു.

ശനിയാഴ്ച കേരളത്തില്‍ എത്തിയതിനു പിന്നാലെ കാലവര്‍ഷപാത്തി വടക്കോട്ട് വ്യാപിക്കുകയായിരുന്നു.അടുത്ത ദിവസങ്ങളില്‍ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും വിവിധയിടങ്ങളില്‍ മഴയുണ്ടാകും. തലസ്ഥാന നഗരമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും കാറ്റിലും തെരുവുകള്‍ വെള്ളത്തിനടിയിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. 200ഓളം വിമാന സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. മോത്തി ബാഗ്,മിന്റോ റോഡ്,ഡല്‍ഹി കന്റോണ്‍മെന്റ്,ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. പ്രദേശത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗളൂരുവില്‍ റെഡ് അലര്‍ട്ട്കര്‍ണാടകയിലും മഴ ശക്തമായതോടെ ബംഗളൂരുവില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Tags:    

Similar News