ലഡാക്ക് ശാന്തതയിലേക്ക്; നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കും; സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി ഉടന്‍ പൂര്‍വസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍.
നിയന്ത്രണങ്ങളില്‍ ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുതവണ ഇളവ് വരുത്തിയിരുന്നു. ലഡാക്ക് തലസ്ഥാനമായ ലേയില്‍ നാലു മണിക്കൂറാണ് കര്‍ഫ്യൂവില്‍ ഇളവു നല്കിയത്. പ്രദേശവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായിരുന്നു ഇളവ്. ശനിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊര്‍ജിതമാക്കിയിരുന്നു.
അതേസമയം അറസ്റ്റിലായ സമര നേതാവ് വാംഗ് ചുക് പാക് പൗരനുമായി ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ ആശയ വിനിമയം നടന്നുവെന്നാണ് പോലീസും വ്യക്തമാക്കുന്നത്.