കഫ് സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍; മധ്യ പ്രദേശില്‍ മരണം 21 ആയി

Update: 2025-10-09 08:08 GMT

ചെന്നൈ: കഫ് സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍. ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ് പോലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിനു പിന്നാലെ കമ്പനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫാര്‍മ കമ്പനി ഉടമ പിടിയിലായത്.

അതേസമയം, കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു.

Similar News