ആണ്‍ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചു; 22കാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരന്‍

22കാരിയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

Update: 2025-11-27 02:11 GMT

ലക്‌നൗ: ആണ്‍ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചതിനു 22 വയസ്സുള്ള യുവതിയെ സഹോദരന്‍ കുത്തി കൊന്നു. ഷാജഹാന്‍പൂര്‍ ജില്ലയിലെ ഇറ്റോറ ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. യുവതിക്ക് നിരവധി ആണ്‍സുഹൃത്തുക്കള്‍ ഉള്ളതും വിവാഹാലോചന നിരസിക്കുകയും ചെയ്തതാണ് സഹോദരനെ അലോസരപ്പെടുത്തിയത്. ഷേര്‍ സിങ്ങ് എന്ന യുവാവാണ് സഹോദരി നൈനാ ദേവിയെ കൊലപ്പെടുത്തിയത്.

തന്റെ സഹോദരി നിരവധി പുരുഷന്മാരുമായി ഫോണില്‍ സംസാരിക്കുകയും വിവാഹാലോചനകള്‍ നിരസിക്കുകയും ചെയ്തുവെന്നും ആ പകയാണ് കൊലപാതകത്തിനു പിന്നിലെന്നും ഷേര്‍ സിങ്ങ് മൊഴി നല്‍കിയതായി എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. നൈനാ ദേവിയുടെ ഫോണ്‍ കൈവശപ്പെടുത്തിയ ഷേര്‍ സിങ് റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ കേള്‍ക്കുകയായിരുന്നു.

നൈന ഫോണ്‍ തിരികെ എടുക്കാന്‍ വന്നപ്പോള്‍, കോപാകുലനായ പ്രതി മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ഷേര്‍ സിങ്ങിനെ ചോദ്യം ചെയ്തു വരികയാണ്.

Tags:    

Similar News