സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടുതടങ്കലില്‍

Update: 2025-12-28 13:02 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലില്‍. ജമ്മുകശ്മീരിലെ നിലവിലുള്ള സംവരണ നയത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. മകള്‍ ഇല്‍തിജ മുഫ്തി, ശ്രീനഗര്‍ എംപി റുഹുള്ള മെഹ്ദി, പിഡിപി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കി. ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയത്.

Similar News