പെണ്‍കുട്ടികളെ ആകര്‍ഷിക്കണം; കാശുണ്ടെന്ന് കാണിക്കണം; റീല്‍സെടുക്കാന്‍ ആറ് മാസത്തിനിടെ മോഷ്ടിച്ചത് 14 ബൈക്കുകള്‍; 18കാരന്‍ പിടിയില്‍
മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ റീല്‍സെടുക്കാന്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. 18കാരനായ പ്രതം സുരേന്ദ്ര ബൊമ്മയെ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ആറ് മാസത്തിനിടെ മോഷ്ടിച്ചത് 14 ബൈക്കുകളാണ്.
18കാരനെ ചോദ്യം ചെയ്തതില്‍നിന്നും 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെടുത്തു. മലാഡ്, ജോഗേശ്വരി, വിനോബ ഭാവേ നഗര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തിനിടെ കുറഞ്ഞത് 14 മോഷണം യുവാവ് നടത്തിയതായാണ് പൊലീസ് പറയുന്നത്.
മാല്‍വാനി സ്വദേശിയാണ് പ്രതം സുരേന്ദ്ര. സമൂഹമാധ്യമങ്ങലില്‍ ഫോളോവേഴ്സിനെ വര്‍ധിപ്പിക്കാനും പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ആഡംബര ജീവിതശൈലി അവതരിപ്പിക്കാനുമാണ് ഇയാള്‍ ബൈക്കുകളും സ്‌കൂട്ടറുകളും മോഷ്ടിക്കാന്‍ തുടങ്ങിയത്. സി.സി.ടി.വി ദൃശ്യങ്ങളും രഹസ്യ വിവരവും അനുസരിച്ചാണ് പൊലീസ് ഇയാളുടെ വീട് കണ്ടെത്തിയത്.