ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരിക്ക്

Update: 2025-12-31 04:13 GMT

ഗോപേശ്വര്‍: ഉത്തരാഖണ്ഡില്‍ ലോക്കോ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേര്‍ക്കു പരുക്കേറ്റു. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. വിഷ്ണുഗഡ്-പിപല്‍കോടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുമായി പോയ ട്രെയിനാണ് പിപല്‍കോടി തുരങ്കത്തിനുള്ളില്‍ വച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ജലവൈദ്യുത പദ്ധതിക്കായുള്ള നിര്‍മാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്‌സ് ട്രെയിന്‍.

പരുക്കേറ്റ 60 പേരില്‍ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.ഉത്തരാഖണ്ഡിലെ അളകനന്ദ നദിയില്‍ 444 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയാണിത്. അപകടത്തില്‍പ്പെട്ട രണ്ടു ട്രെയിനുകളും വിഷ്ണുഗഡ്-പിപല്‍കോടി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ ജോലിക്കായി കൊണ്ടുവന്നതാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കങ്ങളിലൂടെ തൊഴിലാളികളെയും ഭാരമേറിയ നിര്‍മാണ വസ്തുക്കള്‍, പാറ തുടങ്ങിയവ മാറ്റുന്നതിനായി ട്രെയിനുകള്‍ ഉപയോഗിക്കുന്ന പതിവുണ്ട്.

Tags:    

Similar News