രാസവസ്തുക്കൾ കയറ്റിവന്ന ട്രക്ക് മാറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തം; മരണസംഖ്യ 14 ആയി ഉയർന്നു; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു; പോലീസ് അന്വേഷണം തുടങ്ങി

Update: 2024-12-21 09:08 GMT

ജയ്പൂർ: രാജസ്ഥാനെ ഇന്നലെ നടുക്കിയ ദുരന്തമായിരുന്നു സിഎൻജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്ത അപകടം. സംഭവത്തിൽ ഇപ്പോൾ മരണം 14 ആയി ഉയർന്നു. നിരവധി പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് വെസ്റ്റ് ജയ്പൂർ ഡിസിപി അമിത് കുമാർ അറിയിച്ചു.

ജയ്പൂർ - അജ്മീർ ഹൈവേയിൽ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. എൽപിജി സിലിണ്ടർ കയറ്റിയ ടാങ്കറിൽ രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചാണ് വൻ അപകടം. പിന്നാലെ വാതക ചോർച്ചയും തീപിടിത്തവുമുണ്ടായി.

സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങൾ കത്തി നശിച്ചു. ഹൈവേയ്‌ക്ക് സമീപമുള്ള താമസ സ്ഥലങ്ങളെ തീ വിഴുങ്ങി. പ്രദേശത്താകെ പുക നിറഞ്ഞു. ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തി എല്ലാ പിന്തുണയും അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Tags:    

Similar News