റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഇരുന്നു; ട്രെയിന്‍ വന്നതറിഞ്ഞില്ല: 20കാരന് ദാരുണാന്ത്യം
റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഇരുന്നു; ട്രെയിന്‍ വന്നതറിഞ്ഞില്ല: 20കാരന് ദാരുണാന്ത്യം
ഭോപ്പാല്‍: റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഫോണ്‍ കണ്ടിരുന്ന 20കാരനായ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥിയായ മന്‍രാജ് തോമറാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മന്‍രാജ് തോമറും സുഹൃത്തും റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്നു. മന്‍രാജിന് എതിര്‍ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മന്‍രാജ് തോമര്‍ മൊബൈലില്‍ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് ട്രെയിന്‍ വന്നത്്. മന്‍രാജ് തോമര്‍ ഹെഡ്ഫോണ്‍ വെച്ച് ഫോണില്‍ എന്തോ സ്‌ക്രോള്‍ ചെയ്യുകയായിരുന്നുവെന്നും അതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
ട്രെയിന്‍ തട്ടിയതിന് പിന്നാലെ മന്‍രാജ് തോമര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മന്‍രാജ് തോമര്‍ മാതാപിതാക്കളുടെ ഏക മകനാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു. ബോഡി ബില്‍ഡിംഗും റീല്‍ നിര്‍മ്മിക്കുന്നതും മന്‍രാജിന് ഇഷ്ടമായിരുന്നു എന്നാണ് വിവരം.