സ്ത്രീധനം ചോദിച്ചില്ലെങ്കിലും ഭാര്യക്കെതിരായ ക്രൂരതക്കുറ്റം നിലനില്‍ക്കും: സുപ്രീംകോടതി

സ്ത്രീധനം ചോദിച്ചില്ലെങ്കിലും ഭാര്യക്കെതിരായ ക്രൂരതക്കുറ്റം നിലനില്‍ക്കും; കുറ്റം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

Update: 2025-02-21 07:25 GMT

ന്യൂഡല്‍ഹി: പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതുകൊണ്ട് ഭാര്യയ്ക്കെതിരായ ക്രൂരതക്കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രൂരത സംബന്ധിച്ച കുറ്റം ഒഴിവാക്കുന്നതിനുള്ള കാരണമാകില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഐപിസിയിലെ 498 എ കുറ്റം നിലനില്‍ക്കുമെന്നും ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

രണ്ട് തരത്തിലുള്ള ക്രൂരതയാണ് ഈ വകുപ്പിലുള്ളത്. ശാരീരികവും മാനസികുമായ ഹാനി വരുത്തുന്നതാണ് ഒന്നാമത്തേത്. വസ്തുവിലോ വിലപിടിപ്പുള്ള ഉറപ്പുപത്രമോ നിയമവിരുദ്ധമായി ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയെ അവഹേളിക്കുന്നതാണ് രണ്ടാമത്തേത്. പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതുകൊണ്ട് 498 എ വകുപ്പില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ കഴിയില്ല.

ഭര്‍ത്താവും ബന്ധുക്കളും മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഭാര്യയുടെ പരാതിയില്‍ ക്രിമിനില്‍ കേസെടുത്തതുമായി ബന്ധപ്പെട്ടതാണ് വിഷയം. അതിനെതിരെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടചി കേസ് റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടതായി പരാതിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വാദം. അതിനെതിരെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    

Similar News