ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം; അപകടം ലിഫ്റ്റിന്റെ വാതിൽ അടയ്ക്കാൻ ശ്രമിക്കവെ; സംഭവം ഹൈദരാബാദിൽ

Update: 2025-03-13 06:43 GMT

ഹൈദരാബാദ്: ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ കുട്ടി മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ. സന്തോഷ് നഗർ കോളനിയിലെ മുജ്‍തബ എന്ന അപ്പാർട്ട്മെന്‍റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. ബുധനാഴ്ച രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവമുണ്ടായത്. നേപ്പാൾ സ്വദേശിയായ നാലര വയസ്സുകാരൻ സുരേന്ദർ ആണ് മരിച്ചത്. അപ്പാർട്ട്മെന്‍റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മകനാണ് സുരേന്ദർ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഗ്രില്ലുകളുള്ള ലിഫ്റ്റായിരുന്നു, ഇത് അടയ്ക്കാൻ ശ്രമിക്കുമ്പോൾ കുട്ടി കുടുങ്ങിപ്പോവുകയായിരുന്നു. മകനെ കാണാതിരുന്ന മാതാപിതാക്കൾ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് ചോരയിൽ കുളിച്ച നിലയിലായിരുന്നു. വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് കുട്ടിയെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തു. എന്നാൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. നേപ്പാളിൽ നിന്ന് ആറ് മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്. അപ്പാർട്ട്മെന്‍റിന് താഴെയുള്ള ചെറിയ മുറിയിലാണ് സെക്യൂരിറ്റി ഗാർഡായ ശ്യാം ബഹദൂറും കുടുംബവും താമസിച്ചിരുന്നത്. 

Tags:    

Similar News