പതിമൂന്നുകാരിയെ കൊലപാതക കേസിലെ പ്രതിക്ക് മുൻപിൽ എറിഞ്ഞുകൊടുത്തത് അമ്മ ബുദ്ധി; ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; എല്ലാം നടന്നത് അമ്മയുടെ ഒത്താശയോടെ; ഇരയുടെ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം;ഒടുവിൽ കർണാടകയിൽ ഒളിവിൽ കഴിയവെ കുടുങ്ങി; പത്തനംതിട്ട പീഡന കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിലാകുമ്പോൾ!

Update: 2025-02-13 11:42 GMT

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസിൽ അമ്മയും ആൺ സുഹൃത്തും പിടിയിൽ. പതിമൂന്നുകാരിയായ സ്വന്തം മകളെ അമ്മയാണ് ആൺ സുഹൃത്തിന് മുന്നിൽ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം 2024 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയായ മകളെ കൊലപാതക കേസിലെ പ്രതിക്ക് മുന്നിൽ എറിഞ്ഞുകൊടുത്തത് സ്വന്തം അമ്മ തന്നെയായിരുന്നു. ശേഷം പത്തനംത്തിട്ടയിലെ തന്നെ ഒരു ലോഡ്ജ് മുറിയിൽ എത്തിച്ചായിരുന്നു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

സംഭവം നടക്കുമ്പോൾ മാതാവ് ഇതെല്ലാം കണ്ടു നിൽക്കുകയായിരുന്നു. ക്രൂര പീഡനത്തിന് ശേഷം ഇരയുടെ മൊഴി പ്രകാരമാണ് പോലീസ് കേസ് എടുത്തത്. പോലീസ് കേസ് എടുത്തുവെന്ന് അറിഞ്ഞതോടെ പ്രതികളായ അമ്മയും ആൺ സുഹൃത്തും ഒളിവിൽ പോവുകയായിരുന്നു. അന്ന് മുതൽ ഇവർക്കായി പോലീസ് അന്വേഷണം വ്യാപിക്കുകയായിരുന്നു. തുടർന്ന് കർണാടകയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

13 വയസുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും ഒടുവിൽ അറസ്റ്റിലായി. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് പിടിയിലായത്. ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകത്തിലേക്ക് മുങ്ങുകയായിരുന്നു. പത്തനംതിട്ട പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Similar News