ഇനി നീ ഇല്ലാതെ..എനിക്ക് ഒരു ജീവിതമില്ലെന്ന് ഉറപ്പിച്ച ആ പെൺകുട്ടി; കാമുകനൊപ്പം രണ്ടുംകല്പിച്ച് ട്രെയിൻ കയറിയത് നേരെ കേരളത്തിലേക്ക്; ആലുവ മണ്ണിൽ കാല് കുത്തിയതും വൻ ട്വിസ്റ്റ്; തലയിൽ കൈവച്ച് ആർപിഎഫ്

Update: 2026-01-13 04:26 GMT

കൊച്ചി: അസമിൽ നിന്ന് കാമുകനൊപ്പം കേരളത്തിൽ ഒന്നിച്ച് താമസിക്കാൻ എത്തിയ പതിനാലുകാരിയെയും കാമുകനെയും ബന്ധുക്കളെയുമടക്കം ആലുവയിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) പിടികൂടി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസം പോലീസ് നൽകിയ വിവരത്തെ തുടർന്നാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദിബ്രുഗഢ്-കന്യാകുമാരി എക്സ്പ്രസിൽ എത്തിയ സംഘത്തെ ആർപിഎഫ് പിടികൂടിയത്.

അസം നാഗോൺ റംഗാലു സ്വദേശികളായ സദ്ദാം ഹുസൈൻ (കാമുകൻ), ബന്ധുവായ ഹബീബുൽ റഹ്മാൻ, അദ്ദേഹത്തിന്റെ ഭാര്യ അഫ്സാന ബീഗം എന്നിവരാണ് പിടിയിലായത്. ഹബീബുൽ റഹ്മാന്റെ കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. അസമിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പെൺകുട്ടിയെ കാമുകനൊപ്പം ജീവിക്കാമെന്ന് പറഞ്ഞ് പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് അസം പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതികൾക്കെതിരെ അസം സദർ പോലീസ് പോക്സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയും കേസെടുത്തിട്ടുണ്ട്. ആലുവ പോലീസിന് കൈമാറിയ സംഘത്തിനെതിരെ നിലവിൽ കേരളത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ചൊവ്വാഴ്ച അസം പോലീസ് ആലുവയിലെത്തിയ ശേഷം കോടതിയുടെ അനുമതിയോടെ പെൺകുട്ടിയെയും പ്രതികളെയും അവർക്ക് കൈമാറും.

നിലവിൽ, പെൺകുട്ടിയെയും അഫ്സാന ബീഗത്തെയും കുഞ്ഞടക്കം സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സദ്ദാം ഹുസൈനും ഹബീബുൽ റഹ്മാനും ആലുവ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. പിടിയിലായവർ മുൻപ് പെരുമ്പാവൂർ ഭാഗത്ത് ജോലി ചെയ്തിരുന്നതായും വിവരമുണ്ട്. അസം പോലീസിന്റെ വരവോടെ ഈ കേസിലെ തുടർനടപടികൾ പൂർത്തിയാകും.

Tags:    

Similar News