ആയൂർവേദ മരുന്നെന്ന പേരിലെത്തും; പാക്കറ്റ് തുറന്നാൽ കിട്ടുന്നത് മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; പാൻ ഷോപ്പുകളിൽ വൻ തിരക്ക്; ആളുകൾക്കിടയിൽ വൻ ഡിമാൻഡ്; വലിപ്പം അനുസരിച്ച് വില മാറും; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ..!
ബംഗളുരു: സമൂഹത്തിൽ മയക്ക് മരുന്ന് ഉപയോഗം വർധിച്ചു വരുകയാണ്. അതുപ്പോലെ വിൽപ്പനയും. ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികൃതർ സമയസമയങ്ങളിൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇപ്പോഴിതാ ബെംഗളൂരുവിൽ നടന്ന ഒരു ലഹരിവേട്ടയാണ് ചർച്ചാവിഷയം. ആയൂർവേദ മരുന്നെന്ന പേരിൽ പാക്കറ്റുകളിൽ കിട്ടുന്നത് മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ ആണ്.
ബംഗളുരു നഗരത്തിലും പരിസര പ്രദേശങ്ങളിലും ചില പാൻ ഷോപ്പുകൾ വഴിയാണ് വ്യാപകമായി ചോക്ലേറ്റുകൾ വിതരണം ചെയ്തിരുന്നത്. തുടർന്ന് നടത്തിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആറ് പേർ പിടിയിലായി. വലിപ്പം അനുസരിച്ച് പത്ത് രൂപ മുതൽ 100 രൂപ വരെ ഈടാക്കിയാണത്രെ ഈ ചോക്ലേറ്റുകൾക്ക് കടകളിൽ വിൽക്കുന്നത്. ചരസ് ഉൾപ്പെടെയുള്ള നിരോധിത മയക്കുമരുന്നുകളാണ് ഈ ചോക്ലലേറ്റുകളിൽ ചേർക്കുന്നത്. അറസ്റ്റിലായ ആറ് പേരിൽ അഞ്ച് പേരും ഉത്തർപ്രദേശ് സ്വദേശികളാണ്.
പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 10,000 മയക്കുമരുന്ന് ചോക്ലേറ്റുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുക്കുകയും ചെയ്തു. കഞ്ചാവ് ചെടികളിൽ നിന്ന് തയ്യാറാക്കുന്ന പ്രത്യേക തരം മയക്കുമരുന്നാണ് ചരസ്. ഇതാണ് ചോക്ലേറ്റിൽ ചേർത്ത് വിൽക്കുന്നത്.
യുപി യിൽ നിന്നും നിന്ന് ഇത്തരം ചോക്ലേറ്റുകൾ വാങ്ങി സ്വകാര്യ കൊറിയർ സംവിധാനത്തിലൂടെ ബംഗളുരുവിൽ എത്തിച്ച ജീത്തു ബിസംബർ സിങ് എന്ന 24കാനായ കൊറിയർ ജീവനക്കാരനും ആനന്ദ് കുമാർ സിങ് (30), അഭയ് ഗോസ്വാമി (24), ബി സോമു സിങ് (19), സൂരജ് സിങ് (28) എന്നിവരുമാണ് അറസ്റ്റിലായത്. നിയമപരമായി വിൽപ്പന നടത്തുന്ന ഒരു ആയൂർവേദ മരുന്നിന്റെ ലേബലാണ് ഈ മയക്കുമരുന്നുകൾക്ക് ഉപയോഗിച്ചിരുന്നതും.
ഏറെ നാളായി പ്രതികളെ പോലീസ് നിരീക്ഷിക്കുകയായിരിന്നു. തൊഴിലാളികൾക്കും, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമാണ് ചരസ് ചോക്ലേറ്റുകൾ വിറ്റിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ ആവശ്യപ്പെട്ട് യുപി പോലീസിന് വിവരം കൈമാറിയിട്ടുണ്ടെന്നും ബംഗളുരു പോലീസ് വ്യക്തമാക്കി.