അന്തരീക്ഷത്തിൽ വിചിത്രമായ പൊടി പറന്നു; യാത്രക്കാരുടെ കണ്ണിലും മൂക്കിലും അടിച്ചുകയറി; പലരുടെയും കണ്ണ് നീറി പുകഞ്ഞു; ബൈക്കിലെത്തിയവർ വാഹനം സൈഡ് ആക്കി കണ്ണുകൾ കഴുകി; സഹികെട്ട് പൊതുജനം; ഒടുവിൽ ഫയര്‍ ഫോഴ്സെത്തിയപ്പോൾ കണ്ടത്; ഇത് മനപ്പൂര്‍വമെന്ന് നാട്ടുകാർ
കൊച്ചി: രാവിലെ കളമശ്ശേരി ഭാഗത്തുകൂടി പോയവരുടെ കണ്ണെല്ലാം ഇന്ന് കലങ്ങി തെളിഞ്ഞു. അന്തരീക്ഷത്തിൽ പാറി പറന്ന വിചിത്രമായ പൊടി വഴിയാത്രക്കാരുടെയും വാഹനങ്ങളിൽ പോയവരുടെയും കണ്ണിലും മുക്കിലും വായിലുമെല്ലാം അടിച്ചുകയറി. പലരുടെയും കണ്ണുകൾ നീറി പുകഞ്ഞു. ഇരുചക്രവാഹനങ്ങളിൽ എത്തിയവർ വാഹനം സൈഡ് ആക്കി കണ്ണുകൾ നല്ലവണ്ണം കഴുകുകയും ചെയ്തു.
പിന്നാലെ ഫയര്‍ ഫോഴ്സെത്തിയപ്പോൾ സത്യാവസ്ഥ അറിയുകയായിരിന്നു. കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ചത് റോഡിലുള്ള മുളകുപൊടി തന്നെയെന്ന് അവർ കണ്ടെത്തുകയായിരുന്നു.
ഒരു ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറുകയായിരിന്നു. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി റോഡ‍് വൃത്തിയാക്കി. ഇതുമൂലം കളമശ്ശേരി മെട്രോ പില്ലര്‍ 332ന് സമീപം വലിയ ഗതാഗതകുരുക്ക്. വാഹനങ്ങളെല്ലാം നിര്‍ത്തി യാത്രക്കാര്‍ പലരും പുറത്തിറങ്ങി നിന്നു. ചിലര്‍ മുഖം വെള്ളമുപയോഗിച്ച് മുഖം കഴുകി.
മുന്നില്‍ പോയ ഏതോ വാഹനത്തില്‍ നിന്ന് മുളകുപൊടി പാക്കറ്റ് തെളിച്ചുവീണതാണെന്നാണ് കരുതുന്നത്. അതേ സമയം ഇതാദ്യമല്ലെന്നും കഴിഞ്ഞമാസവും സമാനമായ സംഭവമുണ്ടായിട്ടുണ്ടെനന്നും നാട്ടുകാര്‍ ആരോപിച്ചു.
ആരെങ്കിലും മനപ്പൂര്‍വം പൊടിയിട്ടതാണോ എന്നുപോലും സംശയമുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സഹികെട്ട് യാത്രക്കാര്‍ വിളിച്ചതോടെ ഫയര്‍ ഫോഴ്സ് സംഘം ഓടിയെത്തി റോഡാകെ വെള്ളമടിച്ച് വൃത്തിയാക്കിയാണ് പ്രശ്നം ഒടുവിൽ പരിഹരിച്ചത്.